കൂവപ്പള്ളി: കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളിൽ കാൻസർ ബോധവത്കരണ സെമിനാറും രോഗപരിശോധനാ ക്യാമ്പും നടക്കും. കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. മാത്യു പുതുമനയുടെ അധ്യക്ഷതയിൽ സമിതി രക്ഷാധികാരി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി ഓങ്കോളജി ഡിവിഷൻ മേധാവി ഡോ.കെ. സുരേഷ്കുമാർ സെമിനാറിനും രോഗപരിശോധനയ്ക്കും നേതൃത്വം നൽകും.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. അനുപമ, ബ്ലോക്ക് മെംബർ ടി.ജെ. മോഹനൻ, പഞ്ചായത്ത് മെംബർമാരായ ബിജോജി പൊക്കാളശേരിൽ, ഏലിയാമ്മ വാന്തിയിൽ, ആന്റണി മുട്ടത്തുകൂന്നേൽ, അനിറ്റ് പി. ജോസ്, സർവീസ് ബാങ്ക് പ്രസിഡന്റ് ഏബ്രഹാം തോമസ്, ഞർക്കലക്കാവ് ക്ഷേത്രം പ്രതിനിധി മണിലാൽ നമ്പൂതിരി, ജമാ അത്ത് ഇമാം സുനീർ മൗലവി, ആംഗ്ലിക്കൻ ചർച്ച് വികാരി റവ. ബിനോയ് പടച്ചിറ, എസ്എൻഡിപി ശാഖാ സെക്രട്ടറി എം.പി. മനോജ് തുടങ്ങിയവർ പ്രസംഗിക്കും.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് രോഗപരിശോധന സൗകര്യമെന്ന് വികസനസമിതി പ്രസിഡന്റ് ബാബു ടി. ജോൺ, സെക്രട്ടറി ജോസ് കൊച്ചുപുര, ഭാരവാഹികളായ ഏബ്രഹാം ജേക്കബ് പയ്യനാട്ട്, ബിനോയ് കൊച്ചുകരിപ്പാപ്പറമ്പിൽ, സീമ കുന്നത്ത്, ബെന്നി വടശേരി എന്നിവർ അറിയിച്ചു.