പൊൻ‌കുന്നം-മണിമല റോഡിൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​ പേ​ർ​ക്കു പ​രി​ക്ക്
Friday, July 25, 2025 11:40 PM IST
ചെ​റു​വ​ള്ളി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യ പൊ​ൻ​കു​ന്നം-​മ​ണി​മ​ല റോ​ഡി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​ പേ​ർ​ക്കു പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ ചെ​റു​വ​ള്ളി പ​ള്ളി​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പാ​ലാ 12-ാം മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ രോ​ഹി​ത്ത് (35), ഇ​ഷാ​ൻ (​അ​ഞ്ച്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ പാ​ലാ മാ​ർ സ്ലീ​വാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ൽനി​ന്ന് നി​യ​ന്ത്ര​ണംവി​ട്ട് അ​രി​കി​ലെ കാ​ന​യ്ക്കു മു​ക​ളി​ലൂ​ടെ പ​റ​മ്പി​ലേ​ക്കു ക​യ​റി​യ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പും ഈ ​ഭാ​ഗ​ത്ത് അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്. ആ​ഴ​മു​ള്ള കാ​ന​യി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ പെ​ടാ​തി​രി​ക്കാ​ൻ അ​ട​യാ​ള​ത്തൂ​ണു​ക​ളോ ക്രാ​ഷ്ബാ​രി​യ​റോ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തേ മു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്.