ചെ​ത്തി​പ്പു​ഴ മു​ന്തി​രി​ക്ക​വ​ല​യി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു, വൈ​ദ്യു​തി പോ​സ്റ്റ് നി​ലം​പൊ​ത്തി; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, July 26, 2025 7:24 AM IST
ച​ങ്ങ​നാ​ശേ​രി: സ​മീ​പ​പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി പോ​സ്റ്റ് നി​ലം​പൊ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്നി​ന് ചെ​ത്തി​പ്പു​ഴ മു​ന്തി​രി​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം. ഇ​തേ​ത്തു​ട​ര്‍ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. മു​ന്തി​രി​ക്ക​വ​ല-​വ​ട​ക്കേ​ക്ക​ര റൂ​ട്ടി​ല്‍ ഗ​താ​ഗ​ത​വും നി​ല​ച്ചു. ഇ​തു​മൂ​ലം വി​വി​ധ സ്‌​കൂ​ളു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ട്ടു.

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ​യെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ അ​പ​ക​ട​ങ്ങ​ളൊ​ഴി​വാ​യി. മ​രം​വെ​ട്ടി​നീ​ക്കി പു​തി​യ വൈ​ദ്യു​തി പോ​സ്റ്റ് സ്ഥാ​പി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.