ചങ്ങനാശേരി: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം അവരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന് അമ്മമാരെ പ്രാപ്തരാക്കുവാന്‍ ‘മദേഴ്സ് ഫ്രെട്ടേണിറ്റി എഗന്‍സ്റ്റ് സബ്സ്റ്റന്‍സ് അബ്യൂസ് ’ എന്ന പദ്ധതിക്ക് രൂപംകൊടുത്തു.
വിദ്യാലയങ്ങളിലെ മദര്‍ പിടിഎ, വൈഡബ്ല്യുസിഎ, കുടുംബശ്രീ, മാതൃജ്യോതിസ് തുടങ്ങിയ വനിതാ കൂട്ടായ്മകളാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്.
ചങ്ങനാശേരി താലൂക്ക് റസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ തുടങ്ങിവയ്ക്കുന്ന ഈ പദ്ധതിയുടെ സംഘാടക സമിതിസമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. റൂബിള്‍ രാജ് അധ്യക്ഷത വഹിച്ചു.
അസോസിയേഷന് പ്രസിഡന്റ് സി.ജെ. ജോസഫ് പദ്ധതി വിശദീകരണം നടത്തി. മീഡിയ വില്ലേജ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ. ലിപിന്‍ തുണ്ടുകളം, വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷിജി ജോണ്സണ്, ജോസുകുട്ടി കുട്ടംപേരൂര്‍, ഡോ. ജോര്‍ജ് പടനിലം, ഡോ. ജോര്‍ജ് പീടിയേക്കല്‍, മിനി വിന്‍സി, മരീന തരകന്, കൗണ്‍സിലര്‍ പ്രസന്ന കുമാരി ടീച്ചര്‍, വിനോദ് പണിക്കര്‍, വിജി ഫിലിപ്പ്, ഹബീബ്, രാജു രാഘവന്, ടോം കായിത്ര, ജോസ്നാ മോള്, സൗമ്യാ മോള്, ശോഭ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂള്‍സ്, റേഡിയോ മീഡിയ വില്ലേജ്, ജിമ്പയര്‍, സമരിറ്റണ്‍ മെഡിക്കല്‍ ട്രസ്റ്റ് വൈഡബ്ല്യുസിഎ, പോലീസ്, എക്സൈസ്, ഡിപ്പാര്‍ട്ടുമെന്റുകള്‍, ചങ്ങനാശേരി ജംഗ്ഷന് ഫേസ്ബുക്ക് കൂട്ടായ്മ എന്നിവര്‍ സഹകാരികളാണ്.