ത​ട്ടി​പ്പു​കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Thursday, July 24, 2025 7:18 AM IST
പാ​മ്പാ​ടി: ത​ട്ടി​പ്പു​കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. പെ​രു​മ്പാ​വൂ​രു​ള്ള ക്ര​ഷ​റി​ല്‍ ഓ​ടി​ച്ച് ലോ​റി​യു​ടെ സി​സി ത​വ​ണ​ക​ളും ടെ​സ്റ്റിം​ഗ് ജോ​ലി​ക​ളും ന​ട​ത്തിക്കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ മാ​സ​ത്ത​വ​ണ​ക​ള്‍ അ​ട​യ്ക്കാ​തെയും ടെ​സ്റ്റിം​ഗ് ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​തെ​യും വാ​ഹ​നം തി​രി​കെ ന​ല്‍​കാ​തെ​യു​മാ​ണ് സം​ഘം ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

പൊ​ന്‍​കു​ന്നം ക​ണ്ണു​പ​റ​മ്പി​ല്‍ കെ.​എ. ഷാ​ന​വാ​സ് (41), തി​രു​നെ​ല്‍​വേ​ലി ക​തി​ര​വ​ന്‍ ന​ഗ​റി​ല്‍ പി. ​തി​രു​മ​ലൈ (40) എ​ന്നി​വ​രാ​ണ് കേ​സി​ല്‍ പാ​മ്പാ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം​ പ്ര​തി സ​ന്തോ​ഷ് കു​മാ​ര​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.