ധ​​ന്യ​​ന്‍ മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യെ അ​​ട​​ക്കം ചെ​​യ്തി​​ട്ട് നാ​​ളെ 90 വ​​ര്‍​ഷം
Thursday, July 24, 2025 7:18 AM IST
ബെ​​​ന്നി ചി​​​റ​​​യി​​​ല്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ത​​​ദ്ദേ​​​ശീ​​​യ മെ​​​ത്രാ​​​നും ആ​​​രാ​​​ധ​​​ന​​​സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ധ​​​ന്യ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ഭൗ​​​തി​​​ക​​​ശ​​​രീ​​​രം റോ​​​മി​​​ല്‍​നി​​​ന്നു നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് ച​​​ങ്ങ​​​നാ​​​ശേ​​​രി മെ​​​ത്രാ​​​പ്പൊ​​​ലി​​​ത്ത​​​ന്‍ പ​​​ള്ളി​​​യു​​​ടെ മ​​​ദ്ബ​​​ഹാ​​​യി​​​ല്‍ അ​​​ട​​​ക്കം ചെ​​​യ്തി​​​ട്ടു നാ​​​ളെ 90 വ​​​ര്‍​ഷം. 1925 ജൂ​​​ണ്‍ ര​​​ണ്ടി​​​ന് റോ​​​മി​​​ല്‍​വ​​​ച്ച് ദി​​​വം​​​ഗ​​​ത​​​നാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​ന്‍റെ ഭൗ​​​തി​​​ക​​​ദേ​​​ഹം ആ​​​ദ്യം അ​​​വി​​​ടെ ക​​​ബ​​​റ​​​ട​​​ക്കം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ത്തു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷം ച​​​ങ്ങ​​​നാ​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ ജ​​​യിം​​​സ് കാ​​​ളാ​​​ശേ​​​രി​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഫാ.​ ​​മാ​​​ത്യു പു​​​ര​​​യ്ക്ക​​​ലും ഒ​​​രു​​​മി​​​ച്ച് റോ​​​മി​​​ലെ​​​ത്തി പ​​​തി​​​നൊ​​​ന്നാം പീ​​​യൂ​​​സ് പാ​​​പ്പ​​​യെ സ​​​ന്ദ​​​ര്‍​ശി​​​ച്ച് മാ​​ർ കു​​​ര്യാ​​​ള​​​ശേ​​​രി​​യു​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ള്‍ മാ​​​തൃ​​​രൂ​​​പ​​​ത​​​യാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന് അ​​​നു​​​വാ​​​ദം അ​​​പേ​​​ക്ഷി​​​ച്ചു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ന് ഇ​​​റ്റാ​​​ലി​​​യ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.1935 ജൂ​​​ണ്‍ 21ന് ​​​മോ​​​ണ്‍.​ പി​​​സാ​​​നി, ഫാ.​ ​​എ​​​ല്‍.​​​ജെ.​ ചി​​​റ്റൂ​​​ര്‍, സി.​​​ടി.​ കൊ​​​ട്ടാ​​​രം, തോ​​​മ​​​സ് മു​​​ത്തേ​​​ട​​​ന്‍, തോ​​​മ​​​സ് ന​​​ങ്ങ​​​ച്ചി​​​വീ​​​ട്ടി​​​ല്‍ തു​​​ട​​​ങ്ങി​​​യ പ്രൊ​​​പ്പ​​​ഗാ​​​ന്താ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക​​​ല്ല​​​റ തു​​​റ​​​ന്ന് പേ​​​ട​​​ക​​​മെ​​​ടു​​​ത്ത് പ്ര​​​ത്യേ​​​കം അ​​​ല​​​ങ്ക​​​രി​​​ച്ച വ​​​ണ്ടി​​​യി​​​ല്‍ പ​​​ട്ട​​​ണ പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തി ഇ​​​രു​​​മ്പു​​​പെ​​​ട്ടി​​​യി​​​ലാ​​​ക്കി സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നി​​​ല്‍ നേ​​​പ്പി​​​ല്‍​സി​​​ല്‍ എ​​​ത്തി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ക​​​പ്പ​​​ല്‍​മാ​​​ര്‍​ഗം ഗോ​​​വ​​​വ​​​ഴി കൊ​​​ച്ചി​​​യി​​​ലും തു​​​ട​​​ര്‍​ന്ന് ച​​​മ്പ​​​ക്കു​​​ളം ക​​​ല്ലൂ​​​ര്‍​ക്കാ​​​ട് പ​​​ള്ളി​​​യി​​​ലും പൂ​​​ജ്യാ​​​വ​​​ശി​​​ഷ്ടം എ​​​ത്തി​​​ച്ചു.

1935 ജൂ​​​ലൈ 25ന് ​​​രാ​​​വി​​​ലെ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​ച്ച് മാ​​ർ കു​​​ര്യാ​​​ള​​​ശേ​​​രി ഭൗ​​​തി​​​ക​​​ശ​​​രീ​​​രം വ​​​ലി​​​യ ജ​​​നാ​​​വ​​​ലി​​​യു​​​ടെ ആ​​​ദ​​​ര​​​വോ​​​ടെ​​​യാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍​പ​​​ള്ളി​​​യി​​​ലെ മ​​​ദ്ബ​​​ഹ​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ച​​​ത്. 1985 ജ​​​നു​​​വ​​​രി 25ന് ​​​മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യെ ദൈ​​​വ​​​ദാ​​​സ​​​നാ​​​യും 2011 ഏ​​​പ്രി​​​ല്‍ ര​​​ണ്ടി​​​ന് ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കും ഉ​​​യ​​​ര്‍​ത്തി.

മ​​​ര്‍​ത്ത്മ​​​റി​​​യം ക​​​ബ​​​റി​​​ട​​​പ​​​ള്ളി നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ 2015 മാ​​​ര്‍​ച്ച് 25ന് ​​​മാ​​​ര്‍ തോ​​​മ​​​സ് കു​​​ര്യാ​​​ള​​​ശേ​​​രി​​​യു​​​ടെ ക​​​ബ​​​റി​​​ടം ഈ ​​​പ​​ള്ളി​​യി​​​ലേ​​​ക്കു മാ​​​റ്റി സ്ഥാ​​​പി​​​ച്ചു. മാ​​ർ കു​​​ര്യാ​​​ള​​​ശേ​​​രി​​യു​​ടെ ച​​​ര​​​മ​​​ശ​​​താ​​​ബ്ദി ഇ​​​ക്ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ ര​​​ണ്ടി​​​ന് വി​​​പു​​​ല​​​മാ​​​യി ആ​​​ഘോ​​​ഷി​​​ച്ചി​​​രു​​​ന്നു.

വി​​​ശു​​​ദ്ധ യാ​​​ക്കോ​​​ബ് ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​നാ​​​ള്‍ ദി​​​ന​​​മാ​​​യ അ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ക​​​ബ​​​റി​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യും പ്ര​​​ത്യേ​​​ക പ്രാ​​​ര്‍​ഥ​​​ന​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വൈ​​​സ്‌​​​പോ​​​സ്റ്റു​​​ലേ​​​റ്റ​​​ര്‍ സി​​സ്റ്റ​​​ര്‍ അ​​​ന​​​റ്റ് ചാ​​​ല​​​ങ്ങാ​​​ടി എ​​​സ്എ​​​ബി​​​എ​​​സ് അ​​​റി​​​യി​​​ച്ചു.