പാലാ: മുത്തോലി പഞ്ചായത്തിലെ 25 ജംഗ്ഷനുകളില്‍ കൂടി പുതിയ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. പുതിയ ലൈറ്റുകള്‍ കൂടെ സ്ഥാപിക്കുന്നതോടെ മുത്തോലി പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഈ ഭരണസമിതിയുടെ കാലയളവില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ എണ്ണം 90 ആയി മാറുകയാണ്. മുത്തോലി പഞ്ചായത്ത് മുഖേനയാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവനും പഞ്ചായത്ത് ഭരണസമിതിയും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്തിന് നല്കി.
കടപ്പാട്ടൂര്‍ ക്ഷേത്രം ജംഗ്ഷന്, പുലിയന്നൂര്‍ ഇന്‍ഡ്രസ്ട്രിയല്‍ എസ്റ്റേറ്റ് ജംഗ്ഷന്, മുത്തോലി ആശ്രമം, ഇടത്തേട്ടുകാവ് ക്ഷേത്രം ജംഗ്ഷന്, വെള്ളിയേപ്പള്ളി ലക്ഷംവീട് നഗര്‍, തെക്കുംമുറി പൂവത്തിനാടി പാലം, മലേക്കാവ് ക്ഷേത്രം ജംഗ്ഷന്, ഇൻഡ്യാര്‍ ഫാക്ടറി ജംഗ്ഷന്, ശ്രീകുരുമ്പക്കാവ് ചെമ്പനാനിക്കല്‍ ഭാഗം, കൊമ്പനാല്‍ ജംഗ്ഷന്, മുത്തോലി പിഎച്ച്സി ജംഗ്ഷന്, പന്തത്തല റേഷന്‍കട ജംഗ്ഷന്, കടപ്പാട്ടൂര്‍ ചിറകാട്ടുകവല, ബ്രില്യന്റ് ജംഗ്ഷന്, മരോട്ടിച്ചുവട് ജംഗ്ഷന്, പുലിയന്നൂര്‍ വില്ലേജ് ഓഫീസ് ജംഗ്ഷന്, മുത്തോലി സെന്റ് ജോസഫ് സ്കൂള്‍ ജംഗ്ഷന്, അള്ളുങ്കല്‍കുന്ന് ജംഗ്ഷന്, കോഴിമലക്കുന്ന്, വെള്ളിയേപ്പള്ളി-പന്തലാനി കവല, പാളയം പള്ളി ജംഗ്ഷന്, മുത്തോലി കവല ഭാഗം, ഊരാശാല, പുളിക്കപ്പാലം, പുലിയന്നൂര്‍-കാവനാല്‍ ജംഗ്ഷന്, തെക്കുംമുറി ഭാഗം എന്നിവിടങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചൂണ്ടച്ചേരി എന്‍ജിനിയറിംഗ് കോളജിന് മുന്‍വശം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ റവ. ഡോ. ജയിംസ് മംഗലത്ത് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും.
ഉള്ളനാട്: ജില്ല പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ ആലമറ്റം ജംഗ്ഷനില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം ആറിന് നടത്തപ്പെടും. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷത വഹിക്കും.