ഇ​വി​ടു​ത്തെ ലൈ​ബ്ര​റി​യി​ൽ പു​സ്ത​ക​ങ്ങ​ള​ല്ല, അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ളാ​ണ് അ​റി​വ്
Thursday, July 24, 2025 11:21 PM IST
ഉ​ഴ​വൂ​ർ: ക​ലാ​ല​യ​ങ്ങ​ളി​ൽ അ​റി​വു​തേ​ടി വി​ദ്യാ​ർ​ഥിക്കൂ​ട്ടം ലൈ​ബ്ര​റി​യി​ൽ ത​മ്പ​ടി​ക്കു​ന്ന​ത് ഇ​നി പ​ഴ​യ കാഴ്ച. ഇ​വി​ടെ ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥിക​ൾ ജ്ഞാ​ന​സ​മ്പാ​ദ​നം ന​ട​ത്തു​ന്ന​ത് വ്യ​ക്തി​ക​ളു​ടെ മു​ഖ​ത്തു​നി​ന്നാ​ണ്. അ​നു​ഭ​വ​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ലും ശീ​ത​ളി​മ​യി​ലും ജീ​വി​തം പ​ടു​ത്തു​യ​ർ​ത്തി​യ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​റി​വ് സ​മ്പാ​ദ​ന​ത്തി​നു വ​ഴി​തു​റ​ന്നി​ട്ടു​ള്ള​ത് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ലാ​ണ്.

കോ​ള​ജി​ൽ വി​ജ്ഞാ​ന​വി​ത​ര​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ പു​തി​യ ശ്ര​മ​മാ​ണ് ഹ്യൂ​മ​ൻ​ ലൈ​ബ്ര​റി പ്രോ​ജ​ക്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം. ആ​ദ്യ​ദി​ന​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥിയും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ട്രാ​ഫി​ക് സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച ഇ​ന്ത്യ​ൻ സി​വി​ൽ സെ​ർ​വ​ന്‍റു​മാ​യ പി.​എ​ൽ. കു​ര്യ​ൻ പ​ങ്കെ​ടു​ത്തു. 1973 ബാ​ച്ചി​ലെ ബി.​എ ഇ​ക്ക​ണോ​മി​ക്‌​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു പി.​എ​ൽ. കു​ര്യ​ൻ.

വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വ്യ​ക്തി​ക​ൾ അ​വ​രു​ടെ വ്യ​ക്തി​ഗ​ത ക​ഥ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ, കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്നി​വ പ​ര​മ്പ​രാ​ഗ​ത ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ൾ പോ​ലെ പ​ങ്കി​ടു​ന്ന പ​ദ്ധ​തി​യാ​ണ് ഹ്യൂ​മ​ൻ ലൈ​ബ്ര​റി.