ഭാ​യി​ക്ക് ത​ല​യോ​ല​പ്പറ​മ്പി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Thursday, July 24, 2025 7:29 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ല​യോ​ല​പ്പ​റ​മ്പി​ലെ ജ​ന​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഭാ​യി​ക്ക് (ബ​ൽ​കി​ഷ​ൻ സിം​ഗ്-80) ത​ല​യോ​ല​പ്പ​റ​മ്പ് നി​വാ​സി​ക​ൾ ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി​യേ​കി. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ഭാ​യി വാ​ർ​ദ്ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. നാ​ലു വ​ർ​ഷ​മാ​യി ഭാ​യി വ​ല്ല​കം ജീ​വ​നി​ല​യ​ത്തി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​ക്കം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ​നി​ന്ന് ജീ​വ​നി​ല​യം സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പൂ​ത​വേ​ലി, ജ​യിം​സ്, ഷി​ഹാ​ബ് പാ​റ​യി​ൽ, ഫി​റോ​സ് മാ​വു​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ജീ​വ​നി​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം ത​ല​യോ​ല​പ്പ​റ​മ്പി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് വൈ​ക്കം ന​ഗ​ര​സ​ഭാ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.