കാ​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, July 25, 2025 7:26 AM IST
ക​ടു​ത്തു​രു​ത്തി: ഉ​ദ​യം​പേ​രൂ​ര്‍ സൂ​ന്ന​ഹദോ​സ് പ​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​യും ബ​ലി​പീ​ഠ​ത്തെ​യും അ​വ​ഹേ​ളി​ക്കു​യും നി​ന്ദി​ക്കു​ക​യും ചെ​യ്ത വി​മ​ത​രു​ടെ ന​ട​പ​ടി​ക്കെതിരേ മാ​ന്നാ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക കാ​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​ട​വ​ന്‍ കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വി​കാ​രി ഫാ.​ സി​റി​യ​ക് കൊ​ച്ചു​കൈ​പ്പെ​ട്ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സി​റി​യ​ക് താ​ഴ​ത്തു​വീ​ട്ടി​ല്‍, ട്ര​ഷ​ര്‍ ജെ​റി ജോ​സ​ഫ്, സീ​ന ജി​ന്‍​സ് പീ​ടി​ക​പ്പ​റ​മ്പി​ല്‍, ജോ​ര്‍​ജ് കൊ​ച്ചു​വ​ട​ക​ര, വി​ല്‍​സ​ണ്‍ പീ​റ്റ​ര്‍ ത​യ്യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.