മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിൽ ഇഎ​ൻ​ടിയിലെ ശു​ചി​മു​റി തകർച്ചയിൽ
Friday, July 25, 2025 7:13 AM IST
ഗാ​ന്ധി​ന​ഗ​ർ: ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇഎ​ൻട‌ി ​ശ​സ്ത്ര​കി​യാ വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തെ ശു​ചി​മു​റി ശോ​ച്യാ​വ​സ്ഥ​യി​ൽ. ഒ​പി വി​ഭാ​ഗ​ത്തി​നു മു​ക​ളി​ൽ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​എ​ൻ​ടി തിയ​റ്റ​റും വാ​ർ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തിയ​റ്റ​റി​നു സ​മീ​പ​ത്തെ ശു​ചി​മു​റി​യു​ടെ പു​റ​ത്തെ ഭി​ത്തി പൊ​ട്ടി​ വീ​ണ്ടുകീ​റി​യ നി​ല​യി​ലാ​ണ്. ഇ​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ശു​ചി​മു​റി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​ഞ്ഞി​ട്ടു​ണ്ട്.

മൂ​ന്നാം നി​ല​യു​ടെ മു​ക​ളി​ൽ വാ​ട്ട​ർ ടാ​ങ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തിന്‍റെ ബ​ല​ക്ഷ​യം ക​ണ​ക്കി​ലെ​ടു​ത്ത് ടാ​ങ്കി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യ​രു​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​നു താ​ഴെ​യാ​ണ് ഗ്യാ​സ്ട്രോ​ള​ജി, റു​മ​റ്റോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം തു​ട​ങ്ങി​യവയുടെ ഒപികൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്, അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ അ​നു​ബ​ന്ധ വി​ഭാ​ഗ​മാ​യ പ്ലാ​സ്റ്റ​ർ ഇ​ടു​​ന്ന മു​റി​യു​ടെ മു​ക​ൾഭാ​ഗ​വും ശോച്യാവസ്ഥയിലാണ്. മുറിയു ടെ ക​ത​ക് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്.​

ഈ മാ​സം ആ​ദ്യ​വാ​രം 14-ാം വാ​ർ​ഡി​നു സ​മീ​പ​ത്തെ ശു​ചി മു​റി​ ഇ​ടി​ഞ്ഞുവീ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ മ​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടു​ന്ന​തും ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​തും ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്.