വി.എസ് അനുസ്മരണം നടത്തി
Friday, July 25, 2025 7:26 AM IST
വൈക്കം:​ മു​ൻ മു​ഖ്യ​മ​ന്ത്രി​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​യോ​ഗ​ത്തി​ൽ സി​പി​എം വൈ​ക്കം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്ത്‌ മൗ​നജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി.​വൈ​ക്കം തെ​ക്കേ​ന​ട പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച മൗ​നജാ​ഥ​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ബ​ഹു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാളുകൾ അ​ണി​നി​ര​ന്നു.

തു​ട​ർ​ന്ന് വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ രാ​ഷ്‌ട്രീയ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു. സി​പി​എം വൈ​ക്കം ഏ​രി​യ സെ​ക്ര​ട്ട​റി പി ​ശ​ശി​ധ​ര​ൻ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​

സിപി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ.​കെ.​കെ.​ര​ഞ്ജി​ത്ത് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​സി.​കെ. ആ​ശ​ എം​എ​ൽ​എ, വി​വി​ധ രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പി.​ഡി. ഉ​ണ്ണി,പോ​ൾ​സ​ൺ ജോ​സ​ഫ്,ടി.​എ​ൻ. ര​മേ​ശ​ൻ,പി.​ സു​ഗ​ത​ൻ, ഏ​ബ്ര​ഹാം ​പ​ഴ​യ​ക​ട​വ​ന്‍, കെ.​കെ.​ ഗ​ണേ​ശ​ൻ, എം. ​അ​ബു, പി. ​അ​മ്മി​ണി​ക്കു​ട്ട​ൻ, കെ.​കെ. രാ​ജു, എം.​കെ.​ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.