ഫാ.​ ജോ​ര്‍​ജ് ചൂ​ര​ക്കാ​ട്ട്: ക​ടു​ത്തു​രു​ത്തി ഇ​ട​വ​ക​യ്ക്ക് മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഇ​ട​യശ്രേ​ഷ്ഠൻ
Friday, July 25, 2025 7:13 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ഇ​ട​വ​ക​യ്ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഇ​ട​യശ്രേ​ഷ്ഠനാണ് ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് വി​ട​വാ​ങ്ങി​യ ഫാ.​ ജോ​ര്‍​ജ് ചൂ​ര​ക്കാ​ട്ട്. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന താ​ഴ​ത്തു​പ​ള്ളി​ക്ക് പു​തി​യ ദേ​വാ​ല​യം നി​ര്‍​മി​ച്ച​തും ഇ​ട​വ​ക​യു​ടെ ആ​ധ്യാ​ത്മി​ക വ​ള​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച​തു​മാ​യ വൈ​ദി​കശ്രേ​ഷ്ഠനാ​ണ് ഫാ. ​ജോ​ർ​ജ് ചൂ​ര​ക്കാ​ട്ട്.

2000 ഫെ​ബ്രൂ​വ​രി 19നാ​ണ് ഫാ.​ ജോ​ര്‍​ജ് ചൂ​ര​ക്കാ​ട്ട് താ​ഴ​ത്തു​പ​ള്ളി​യു​ടെ വി​കാ​രി​യാ​യി​ എ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് നാ​ലു വ​ര്‍​ഷ​ക്കാ​ലം ഇ​വി​ടെ സേ​വ​നം ചെ​യ്തു.​ഇ​ട​വ​ക​യി​ലെ ഓ​രോ കു​ടും​ബ​ത്തെ​യും കു​ടും​ബാം​ഗ​ത്തെ​യും പേ​രു ചൊ​ല്ലി വി​ളി​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു ചൂ​ര​ക്കാ​ട്ട​ച്ച​ന്. ന​ര്‍​മം തു​ളു​മ്പു​ന്ന സം​സാ​ര​ശൈ​ലി​യും ഹൃ​ദ്യ​മാ​യ പെ​രു​മാ​റ്റ​വു​മാ​യി​രു​ന്നു ചൂ​ര​ക്കാ​ട്ട​ച്ച​ന്‍റെ പ്ര​ത്യേ​ക​ത.

നാലു വർഷംകൊണ്ട് ഇ​ട​വ​ക​യു​ടെ ച​രി​ത്ര​ത്തി​ല്‍ ചൂ​ര​ക്കാ​ട്ട​ച്ച​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത് ഒ​ട്ട​ന​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. താ​ഴ​ത്തു​പ​ള്ളി​യു​ടെ പു​തി​യ പ​ള്ളി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ടൗ​ണ്‍​പ​ള്ളി​യു​ടെ നി​ര്‍​മാ​ണം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 2001 ഓ​ഗ​സ്റ്റ് 15നു ​പു​തി​യ ദേ​വാ​ല​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു.

വി​കാ​രി ജ​ന​റാ​ളാ​യി സ്ഥ​ലം മാ​റി പോ​യെ​ങ്കി​ലും ദേ​വാ​ല​യ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തുവ​രെ അ​ച്ച​ന്‍റെ സാ​ന്നി​ധ്യം ക​ടു​ത്തു​രു​ത്തി​യി​ലു​ണ്ടാ​യി​രു​ന്നു. താ​ഴ​ത്തു​പ​ള്ളി​യു​ടെ കു​രി​ശു​പ​ള്ളി​യ​ായി​രു​ന്ന പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യെ ഇ​ട​വ​ക​യാ​ക്കി​യ​തും പി​ന്നീ​ട് ദേ​വാ​ല​യം നി​ര്‍​മി​ക്കാ​ന്‍ സ്ഥ​ലം വാ​ങ്ങി​യ​തും ദേ​വാ​ല​യ​ത്തി​ന്‍റെ പ്രാ​രം​ഭ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തും ഫാ.​ ജോ​ര്‍​ജ് ചൂ​ര​ക്കാ​ട്ടാ​ണ്.

ഫാ.​ ജോ​ര്‍​ജ് ചൂ​ര​ക്കാ​ട്ടി​നു വേ​ണ്ടി ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് ഓ​പ്പീ​സും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ അ​റി​യി​ച്ചു.