ഇ​ത് ന​ന്നാ​കാ​നോ? ചങ്ങനാശേരി, തൃ​ക്കൊ​ടി​ത്താ​ന​ം, ക​റു​ക​ച്ചാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍മാ​രു​ടെ നി​യ​മ​നം നീ​ളു​ന്നു
Friday, July 25, 2025 7:26 AM IST
ച​ങ്ങ​നാ​ശേ​രി: ചങ്ങനാശേരിയിലും തൃ​ക്കൊ​ടി​ത്താ​ന​ത്തും ക​റു​ക​ച്ചാ​ലി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍മാ​രെ നി​യ​മി​ക്കു​ന്ന​ത് നീ​ളു​ന്നു. ഈ ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കെ​ത്തു​ന്ന ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടു​ന്നു.

ചങ്ങനാശേരി വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയിട്ട് ഒന്നരമാസമായി. പകരം ആളെ നിയമിച്ചില്ല. തൃ​ക്കൊ​ടി​ത്താ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ വി​ര​മി​ച്ച ഒ​ഴി​വി​ലും‍ പു​തി​യ ഓ​ഫീ​സ​റെ നി​യ​മി​ച്ചി​ട്ടി​ല്ല.

ക​റു​ക​ച്ചാ​ലി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ഇ​ല്ലാ​താ​യി​ട്ടു ര​ണ്ടു​മാ​സം പി​ന്നി​ട്ടു. സ്‌​കൂ​ള്‍, കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ്ര​കൃ​തി​ക്ഷോ​ഭ കാ​ര്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍മാ​ർ ചെ​യ്യേ​ണ്ട ജോ​ലി​ക​ളാ​ണ് ആ​ളു​ക​ള്‍ക്ക് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി ലാ​ൻ​ഡ് റി​ക്കോ​ര്‍ഡ്‌​സ് വി​ഭാ​ഗം ത​ഹ​സി​ല്‍ദാ​ർ​ക്ക് കോ​ട്ട​യ​ത്തു​ള്ള വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലെ​വ​ല്‍ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​കൂ​ടി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. സ്ഥ​ലം അ​ള​വ്, അ​തി​ര്‍ത്തി നി​ര്‍ണ​യം, നി​ലം/​പു​ര​യി​ടം ത​രം​മാ​റ്റം, പോ​ക്കു​വ​ര​വ് തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളാ​ണ് ലാ​ൻ​ഡ് റി​ക്കോ​ര്‍ഡ്‌​സ് വി​ഭാ​ഗം ത​ഹ​സി​ല്‍ദാ​ര്‍ക്കു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന് അ​ധി​ക​ച്ചു​മ​ത​ല ന​ല്‍കി​യ​തോ​ടെ ച​ങ്ങ​നാ​ശേ​രി ലാ​ൻ​ഡ് റി​ക്കോ​ര്‍ഡ്‌​സ് വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ങ്ങ​ള്‍ക്കു ത​ട​സം നേ​രി​ടാ​ന്‍ ഇ​ട​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ള​ക്ട​റേ​റ്റി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​ർ​ക്കോ കോ​ട്ട​യം സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ർ​മാ​ർ​ക്കോ വോ​ട്ടിം​ഗ് യ​ന്ത്രം സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍കി ബു​ദ്ധി​മു​ട്ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​വു​ന്ന​തെ​യു​ള്ളൂ​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.