കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ടം
Friday, July 25, 2025 11:40 PM IST
തു​റ​വൂ​ർ: ഇ​ന്ന​ല ഉ​ച്ച​യ്ക്കു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശ​ന​ഷ്ടം. നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. പ​ള്ളി​ത്തോ​ട്, ചേ​രു​ങ്ക​ൽ, പൊ​ഴി​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പൊ​ഴി​ച്ചി​റ​യി​ൽ പു​ത്ത​ൻ​ക​രി രാ​ധ വി​ശ്വം​ഭ​ര​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. മ​രം വീ​ണു പു​ത്ത​ൻ​ക​രി ദാ​സന്‍റെ വി​ടി​നും നാ​ശ​ന​ഷ്ടമു​ണ്ടാ​യി.

പ​ള്ളി​ത്തോ​ട് പൊ​ഴി​ച്ചാ​ലു​ക​ളി​ൽ നി​ന്നി​രു​ന്ന പ​ല ചീ​ന​വ​ല​ക​ളും കാ​റ്റി​ൽ ത​ക​ർ​ന്നു. പ​ള്ളി​ത്തോ​ട് മു​ത​ൽ തെ​ക്കേ ചെ​ല്ലാ​നംവ​രെ​യു​ള്ള തീ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽഭി​ത്തി​ക്കു സ​മീ​പം നി​ന്നി​രു​ന്ന പ​ല വീ​ടു​ക​ളും ഭാ​ഗിക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ളും തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു. അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന കാ​റ്റ് ഏ​റെ നാ​ശ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.

പോ​ലീ​സ് ക്വാർ​ട്ടേ​ഴ്‌​സു​ക​ളു​ടെ മു​ക​ളി​ൽ
ആ​ഞ്ഞി​ലിമ​രം ക​ട​പു​ഴ​കി വീ​ണു

തു​റ​വൂ​ര്‍: ക​ഴി​ഞ്ഞ ദിവസമുണ്ടാ​യ ​ശ​ക്ത​മാ​യ കാ​റ്റി​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളു​ടെ മു​ക​ളി​ല്‍ ആ​ഞ്ഞി​ലിമ​രം ക​ട​പു​ഴ​കി​വീ​ണു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സു​ക​ളു​ടെ മു​ക​ളി​ലാ​ണ് ആ​ഞ്ഞി​ലിമ​രം ക​ട​പു​ഴ​കി വീ​ണ​ത്. ക്വാർട്ടേ​ഴ്‌​സി​ലുണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ന്‍ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെത്തു​ക​യും കു​ട്ടി​ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള പോ​ലീ​സ്‌​ ക്വാര്‍​ട്ടേ​ഴ്സു​ക​ളാ​ണ് ഇ​വി​ടെയുള്ള​ത്. 20 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ താ​മ​സി​ച്ചി​രു​ന്ന ​ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ പ​ല​തും ഇ​ടി​ഞ്ഞുവീ​ഴു​ക​യും കാ​ടുക​യ​റി ന​ശി​ച്ച അ​വ​സ്ഥ​യാ​ണ്.