വേ​ലി​ക്ക​ക​ത്ത് വീ​ടും പ​രി​സ​ര​വും ശോ​ക​മൂ​കം
Thursday, July 24, 2025 11:20 PM IST
അന്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ വി​പ്ല​വ സൂ​ര്യ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ വ​ലി​യ ചു​ടു​കാ​ട്ടി​ൽ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​മ്പോ​ൾ കു​ടു​ബവീ​ടാ​യ പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ടും പ​രി​സ​ര​വും ശോ​ക​മൂ​കം. അ​ഴി​മ​തി​ക്കെ​ത്തി​രേ എ​ന്നും ഉ​റ​ച്ച നി​ല​പാ​ട് എ​ടു​ത്ത​തി​നന്‍റെ പേ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ശ​ത്രു​വാ​യി വി​.എ​സ് മാ​റി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് എ​ന്തുമാ​ത്രം ജ​നപി​ന്തു​ണ​യു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു പു​ന്ന​പ്ര പ​റ​വൂ​രി​ലെ കു​ടു​ബവീ​ട്ടി​ൽ പൊ​തുദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ ക​ണ്ട​കാ​ഴ്ച.

മലവെ​ള്ള​പ്പാ​ച്ചി​ൽ പോ​ലെ ഒ​ഴു​കി​യെ​ത്തി​യ ജ​ന​ക്കൂ​ട്ടം മ​ഹാസ​മു​ദ്ര​മാ​യി. ധാ​ർ​ഷ്ട്യ​വും ധി​ക്കാ​ര​വു​മി​ല്ലാ​ത്ത ത​ങ്ങ​ളു​ടെ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രുനോ​ക്കു കാ​ണാ​ൻ കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നു ഏ​റെ ത്യാ​ഗം സ​ഹി​ച്ചു എ​ത്തി​യി​ട്ടും തി​ര​ക്കുകാ​ര​ണം വി​ങ്ങ​ലോ​ടെ മ​ട​ങ്ങേ​ണ്ടി വ​ന്ന​വ​രു​ടെ കാ​ഴ്ച​യും വേ​ലി​ക്ക​ക​ത്തെ വീ​ടി​നു മു​ന്നി​ലെ നൊ​മ്പ​രക്കാഴ്ച​യാ​യി​രു​ന്നു.

മ​നു​ഷ്യ​നും മ​ണ്ണി​നും പ്ര​കൃ​തി​ക്കും നീ​തി​ക്കു​മാ​യി എ​ന്നും നി​ല​കൊ​ണ്ട​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ട മ​നു​ഷ്യ​നാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മൊ​ക്കെ ആ​യി​രു​ന്ന സ​മ​യ​ത്ത് പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​നും തി​രു​വോ​ണ സ​ദ്യ ഉ​ണ്ണു​ന്ന​തി​നും കൃ​ത്യ​മാ​യി അ​ദ്ദേ​ഹം പ​റ​വൂ​രി​ലെ കു​ടു​ബവീ​ട്ടി​ൽ എ​ത്തു​മാ​യി​രു​ന്നു.

വി.എസ് ഇല്ലെങ്കിലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ വ​സു​മ​തി​യും മ​ക​ൻ ഡോ.​ അ​രു​ൺകു​മാ​റും മ​ക​ൾ ആ​ശ​യും അ​ട​ങ്ങു​ന്ന കു​ടും​ബം മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി വീ​ട്ടി​ൽ ത​ന്നെ​യു​ണ്ട്. വി​എ​സി​ന്‍റെ ഭൗ​തീ​ക​ശ​രീ​രം അ​ട​ക്കം ചെ​യ്ത വ​ലി​യ ചു​ടു​കാ​ട് പു​ന്നപ്ര ​വ​യ​ലാ​ർ സ്മാ​ര​ക​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടും നി​ര​വ​ധിപ്പേ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.