വാ​ട​കവീ​ട്ടി​ൽനി​ന്ന് വയോധിക ദ​മ്പ​തി​ക​ളെ മ​ർദിച്ച് ഇ​റ​ക്കി​വി​ട്ടെ​ന്ന്
Wednesday, July 23, 2025 11:21 PM IST
തുറ​വൂ​ർ: അ​ഞ്ചു​മാ​സ​ത്തെ വീ​ട്ടു​വാ​ട​ക കൊ​ടു​ക്കാ​ത്ത​തി​നാ​ൽ വയോധിക ദ​മ്പ​തി​ക​ളേ​യും അ​വി​വാ​ഹി​ത​രാ​യ പെ​ൺമ​ക്ക​ളെ​യും ഉ​ട​മ മ​ർദിച്ച് ഇ​റ​ക്കിവി​ട്ട​താ​യി പ​രാ​തി. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ശ്യാം ​നി​വാ​സി​ൽ മ​നോ​ജി​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ട​ത്തി​ൽ നി​ക​ർ​ത്ത് വാ​സു (78), ഭാ​ര്യ ജാ​ന​കി (61), മ​ക്ക​ളാ​യ ശാ​ലി​നി (45), രേ​ഖ (40) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടു​ട​മ​സ്ഥ​ൻ മ​നോ​ജും ഇ​യാ​ളു​ടെ മ​ക​നും ചേ​ർ​ന്നു മ​ർ​ദിച്ച​തെ​ന്നു ഇ​വ​ർ കു​ത്തി​യ​തോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടോടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. മ​നോ​ജും മ​ക​നു​മാ​യെ​ത്തി ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് വീ​ട്ടി​ൽനി​ന്നു ഇ​റ​ക്കിവി​ടാ​ൻ ശ്ര​മി​ച്ചു. ഹൃ​ദ്രോ​ഗി​യാ​യ വാ​സു​വി​നെ​യും ഇ​യാ​ളു​ടെ ഭാ​ര്യ ജാ​ന​കി​യെ​യും ര​ണ്ടു പെ​ൺ മ​ക്ക​ളെ​യും മ​ർ​ദിക്കു​ക​യും വീ​ട്ടി​ൽനി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്ത് വാ​തി​ൽ അ​ട​ച്ചു​പൂ​ട്ടി.

വീ​ട്ടി​ലെ വൈ​ദ്യ​തി ബ​ന്ധം വി​ചേ​ദി​ച്ചു മ​ട​ങ്ങി​പ്പോ​യി. പി​ന്നീ​ട് കു​റേ ക​ഴി​ഞ്ഞ് വീ​ണ്ടു​മെ​ത്തി​യ ഇ​വ​ർ വാ​ട​ക​ക്കാർ ഒ​ഴി​ഞ്ഞുപോ​കി​ല്ലെ​ന്നു ക​ണ്ട് രോ​ഷാ​കു​ല​രാ​യി വീ​ണ്ടും മ​ർ​ദിച്ചു. ഇ​വ​ർ ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞ് നാ​ട്ടു​കാ​രെ അ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കു​ത്തി​യ​തോ​ട് പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ങ്ങ​ൾ ത​ത്കാലം രാ​ത്രി ഇ​വി​ടെ ത​ന്നെ ക​ഴി​ച്ചുകൂ​ട്ടാ​നാ​ണ് ഇ​വ​രോ​ട് പ​റ​ഞ്ഞ​ത്. പ്ര​മേ​ഹ രോ​ഗം മൂ​ലം വ​ല​തു കാ​ലി​ന്‍റെ വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ജാ​ന​കി നീ​രുവ​ന്നു പ​ഴു​ത്ത ഇ​ട​തു കാ​ലു​മാ​യാണ് ജീ​വി​ക്കു​ന്ന​ത്. ഹൃ​ദ്രോ​ഗി​യും വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു കാ​ലി​ന് സ്വാ​ധീ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് വാ​സു​വി​ന്‍റേത്.

ഒ​ടു​വി​ൽ രാ​ത്രി ര​ണ്ടു മ​ണി​യോ​ടെ ശാ​ലി​നി​യും രേ​ഖ​യും ഉ​മാ തോ​മ​സ് എം​എ​ൽ​എ​യെ ത​ങ്ങ​ളു​ടെ ദു​ർസ്ഥി​തി ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചു. വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞ ഇ​വ​ർ ദ​ലീ​മ എംഎ​ൽഎ​യെ ഈ ​വി​വ​രം ബോ​ധ്യ​പ്പെ​ടു​ത്തി. വി​വ​ര​മ​റി​ഞ്ഞ ദ​ലീ​മ എംഎ​ൽഎ വാ​സു​വി​ന്‍റെ മ​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി രണ്ടോ​ടെ ദ​ലീ​മ ജോജോ ഇവരെ ഓ​ട്ടോ റി​ക്ഷ​യി​ൽ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. വി​വ​ര​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി​യ ശേ​ഷം ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും കി​ട​ന്നു​റ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ത​ന്‍റെ വീ​ട്ടി​ൽത​ന്നെ ചെ​യ്തു കൊ​ടു​ത്തു.

തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് താ​ത്കാ​ലി​ക താ​മ​സസൗ​ക​ര്യ​വും പ​രി​ര​ക്ഷ​യും ഉ​റ​പ്പുവ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ തെ​രു​വോ​രം മു​രു​ക​നെ വി​ളി​ച്ചുവ​രു​ത്തി കു​ത്തി​യ​തോ​ട് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രി​ര​ക്ഷ​യ്ക്കുവേ​ണ്ട ന​ട​പ​ടി​ൾ സ്വീ​ക​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിനി​ന്ന് ഇ​വ​ർ​ക്ക് വീ​ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, രോ​ഗദു​രി​തം പേ​റു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ചി​കി​ത്സയും വീ​ട്ടു​വാ​ട​ക​യും ഇ​വ​രെ സ​ങ്ക​ടക​ട​ലി​ലാ​ഴ്ത്തു​ക​യാ​ണ്.