സ​ര​സ​മ്മ​യ്ക്ക് വാ​ക്കു​ക​ൾ ഇ​ട​റു​ന്നു...
Monday, July 21, 2025 11:22 PM IST
അമ്പ​ല​പ്പു​ഴ: സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ക​യ​റിച്ചെല്ലാ​നൊ​രി​ട​മാ​ണ് ന​ഷ്ട​മാ​യ​ത്. വി​.എ​സ്. അ​ച്യുതാ​ന​ന്ദ​ന്‍റെ വേ​ര്‍​പാ​ടി​ല്‍ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് കു​പ്പി​ശേ​രി​യി​ല്‍ പ​രേ​ത​നാ​യ  ആ​ര്‍.​ സു​ഗു​ണ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ​യ്ക്ക് വാ​ക്കു​ക​ള്‍ ഇ​ട​റി. ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ സ​ര​സ​മ്മ​യു​ടെ പേ​രി​നോ​ടൊ​പ്പം നേ​താ​വെ​ന്ന പേ​രു​ല​ഭി​ച്ച​ത് പു​ന്ന​പ്ര​യി​ല്‍ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ്.

കാ​ര്‍​ത്തി​ക​പ്പള്ളി​യി​ല്‍നി​ന്നു കൈ​ത​വ​ന​യി​ലെ ക​മ്യൂണി​സ്റ്റ് കു​ടും​ബ​ത്തി​ലേ​ക്ക്  വി​വാ​ഹം ചെ​യ്തു​കൊ​ണ്ടു​വ​രു​മ്പോ​ഴും കു​ട്ടി​ക്കാ​ലം മു​ത​ല്‍ മാ​താ​പി​താ​ക്ക​ളി​ല്‍നി​ന്നു കേ​ട്ടി​രു​ന്ന വി​.എ​സി​നെ കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു. പി​ന്നീ​ട് മി​ച്ച​ഭൂ​മി സ​മ​ര​ത്തി​ലും വെ​ട്ടി​നി​ര​ത്ത​ലി​ലും വി​.എ​സി​ന്‍റെ നേ​തൃ​ത്വ​ത്തോ​ടൊ​പ്പം സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. എം​എ​ല്‍​എ ആ​യ​ത് മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം വ​ഹി​ച്ച​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ക​യ​റിച്ചെല്ലു​ന്നകാ​ര്യ​ത്തി​ല്‍ വി.എ​സി​ന് ഒ​രേ കാ​ഴ്ച​പ്പാ​ടാ​യി​രു​ന്നു. വി​.എ​സി​ന്‍റെ സ​ഹോ​ദ​രി ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ​ആ​ഴി​ക്കു​ട്ടി ​ചേ​ച്ചി​യു​മാ​യി സ​ര​സ​മ്മ​യ്ക്ക് അ​ടു​ത്ത സു​ഹൃ​ദ് ബ​ന്ധ​മാ​യി​രു​ന്നു.

ഈ ​ബ​ന്ധം രാ​ഷ്ട്രീ​യകാ​ര്യ​ത്തി​ലും ഒ​രു​പാ​ട് പ്ര​യോ​ജ​ന​പ്പെ​ട്ടു. പാ​ര്‍​ട്ടി സം​ബ​ന്ധ​മാ​യ പ​ല കാ​ര്യ​ങ്ങ​ള്‍​ക്കും അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. പാ​ര്‍​ട്ടി കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രു​ന്നു അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടി​യി​രു​ന്ന​ത്. വി ​എ​സ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​റി​ഞ്ഞെ​ങ്കി​ലും നാ​ടി​നെ വി​ട്ടുപോ​കു​മെ​ന്ന​റി​ഞ്ഞി​ല്ല. ഭ​ര്‍​ത്താ​വ് സു​ഗു​ണ​ന്‍റെ വേ​ര്‍​പാ​ടി​നുശേ​ഷം സ​ര​സ​മ്മ​യും പ്രാ​യാ​ധി​ക്യരോ​ത്തോടെ വീ​ടി​നു​ള്ളി​ല്‍ വി.​എ​സി​ന്‍റെ വേ​ര്‍​പാ​ടറിഞ്ഞ് വി​ങ്ങ​ലോ​ടെ ക​ഴി​യു​ക​യാ​ണ്. മ​രി​ച്ചെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ വി.എ​സ് ജീ​വ​നോ​ടെ ത​ന്നെ ഉ​ണ്ടാ​വു​മെ​ന്ന് സ​മ​രാ​വേ​ശ​ത്തോ​ടെ പ​റ​യു​മ്പോ​ള്‍ ക​ണ്ണീ​ര്‍പ്പൊഴി​ഞ്ഞു.