തോ​ട്ടി​ലേ​ക്കു വീഴാറായി വൈ​ദ്യു​തി പോ​സ്റ്റ്
Sunday, July 20, 2025 10:15 PM IST
എ​ട​ത്വ: വൈ​ദ്യു​തി പോ​സ്റ്റ് തോ​ട്ടി​ലേ​ക്ക് ഏ​തുനി​മി​ഷ​വും മ​റി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ല്‍. ത​ല​വ​ടി ആ​ന​പ്ര​മ്പാ​ല്‍ തെ​ക്ക് എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പ​ടി​ഞ്ഞാ​റേ​ക്ക​ര - കു​ന്നേ​ല്‍ റേ​ഷ​ന്‍ ക​ട റോ​ഡി​ന്‍റെ തി​ട്ട വി​ണ്ടു​കീ​റി​യ​തോ​ടെ​യാ​ണ് വൈ​ദ്യു​ത ലൈ​ന്‍ ഏ​തു നി​മി​ഷ​വും തോ​ട്ടി​ലേ​ക്ക് വീ​ഴാ​വു​ന്ന രീ​തി​യി​ല്‍ ച​രി​ഞ്ഞു നി​ല്‍​ക്കു​ന്ന​ത്. 11 കെ​വി ലൈ​ന്‍ ഉ​ള്‍​പ്പെടെ ക​ട​ന്നു​പോ​കു​ന്ന പോ​സ്റ്റ് ഏ​തുനി​മി​ഷം വേ​ണ​മെ​ങ്കി​ലും കു​ന്നേ​ല്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞുവീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

പോ​സ്റ്റ് മ​റി​ഞ്ഞാ​ല്‍ വ​ന്‍ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കും. റോ​ഡി​നു സ​മീ​പ​ത്ത് നി​ര​വ​ധി താ​മ​സ​ക്കാ​രു​ണ്ട്. ഇ​വ​ര്‍ ഈ ​തോ​ടാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കൂ​ടാ​തെ വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും മ​ത്സ്യം പി​ടി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കും പോ​സ്റ്റ് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.