മാ​മ്പു​ഴ​ക്ക​രി-​എ​ട​ത്വ റോ​ഡി​ല്‍ മ​ര​ണ​ക്കുഴി​ക​ള്‍
Friday, July 18, 2025 3:24 AM IST
എ​ട​ത്വ: മാ​മ്പു​ഴ​ക്ക​രി-​പു​തു​ക്ക​രി-​എ​ട​ത്വ റോ​ഡി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു ഭീ​ഷ​ണി​യാ​യി മ​ര​ണ​ക്കുഴി​ക​ള്‍. ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

റോ​ഡ് ഉ​ള്‍​പ്പെടു​ന്ന വീ​യ​പു​രം മു​ത​ല്‍ മു​ള​യ്ക്കാ​ംതു​രു​ത്തി വ​രെ വ​രു​ന്ന 21.457 കി.​മി. ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡി​നാ​യി റീ ​ബി​ല്‍​ഡ് കേ​ര​ള ഇ​നിഷ്യേറ്റീ​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 132 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​ര്‍​നി​ര്‍​മാ​ണം ന​ട​ത്താ​നായി തു​ക അ​നു​വ​ദി​ച്ചി​രുന്നു.

ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ക​മ്പ​നി വ​ര്‍​ഷ​കാ​ല​മാ​യ​തു​കൊ​ണ്ട് നി​ര്‍​മാണം ന​ട​ത്തു​വാ​ന്‍ വൈ​കു​ന്ന​തി​നാ​ല്‍ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ റോ​ഡി​ലെ മ​ര​ണ​ക്കുഴി​ക​ള്‍ അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വാ​ല​ടി മു​ത​ല്‍ മു​ള​യ്ക്കാം​തു​രു​ത്തി വ​രെ​യു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നാ​ണ് നി​ര്‍​മാണം ഏ​റ്റെ​ടു​ത്ത കെ​എ​സ്ടി​പി ശ്ര​മി​ക്കു​ന്ന​ത്.

മാ​മ്പു​ഴ​ക്ക​രി-​പു​തു​ക്ക​രി-​എ​ട​ത്വ റോ​ഡി​ല്‍ അ​ടി​യ​ന്തര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബറു​മാ​യ പ്ര​മോ​ദ് ച​ന്ദ്ര​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നിയ​ര്‍​ക്ക് ക​ത്തു ന​ല്‍​കി.