മ​രു​ന്നുക​ഞ്ഞി വിതരണവും സെമിനാറും
Friday, July 18, 2025 3:24 AM IST
തു​റ​വൂ​ർ: വി​പ​ഞ്ചി​ക നാ​ട്ട​റി​വ് സ​മി​തി, ജൈ​വ ക​ർ​ഷ​കസ​മി​തി, പ്ര​കൃ​തി ജീ​വ​ന​സ​മി​തി​എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20ന് ​വൈ​കി​ട്ട് മൂന്നിന് ​പാ​ട്ടു​കു​ള​ങ്ങ​ര വി​പ​ഞ്ചി​ക ഹാ​ളി​ൽ മ​രു​ന്നു ക​ഞ്ഞി സെ​മി​നാ​ർ ന​ട​ത്തും. ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം. ക്ലാ​സ്, കഞ്ഞിവി​ത​ര​ണം, ഔ​ഷ​ധ സ​സ്യവി​ത​ര​ണം, നാ​ട്ട​റി​വ് യാ​ത്ര എ​ന്നി​വ ഉ​ണ്ടാ​കും. വി.​ വി​ജ​യ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ക്ക​ട​ക മാ​സ​ത്തി​ലെ ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ നാ​ട്ട​റി​വ് ക്ലാ​സു​ക​ൾ സ്‌​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, സം​ഘ​ട​ന​ക​ൾ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ എ​ന്നി​വ​ർ​ക്കുവേ​ണ്ടി തു​ട​ങ്ങി. ഓ​ഗ​സ്റ്റ് 16ന് ​സ​മാ​പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം. 9446192659.

തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി സി.​എ​സ്.​പ്ര​ദീ​പ് ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി. പ്ര​സി​ഡന്‍റ് സ്‌​മി​ജി​ത്ത് സ​ദാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി വി.​കെ.​ സാ​ബു, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങിയവർ പ​ങ്കെ​ടു​ത്തു. ദി​വ​സ​വും രാ​വി​ലെ 8ന് ​ഔ​ഷ​ധക്ക​ഞ്ഞി വി​ത​ര​ണ​വും വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കുശേ​ഷം ഭ​ക്തി​ഗാ​ന​സു​ധ​യും ഉ​ണ്ടാ​കു​മെ​ന്ന് ക്ഷേ​ത്രം ഉ​പ​ദേ​ശ​ക​സ​മി​തി അ​റി​യി​ച്ചു.

തു​റ​വൂ​ർ: വ​ള​മം​ഗ​ലം ശ്രീ ​വ​ടേ​ക്കു​റ്റ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം തു​ട​ങ്ങി. ഓ​ഗ​സ്റ്റ്17ന് ​ആ​ണ്ടു​പി​റ​പ്പ് ഉ​ത്സ​വ​ത്തോ​ടൈ സ​മാ​പി​ക്കും. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 6.15ന് ​ഗ​ണ​പ​തി ഹ​വ​നം, തു​ട​ർ​ന്ന് രാമാ​യ​ണ​പാ​രാ​യ​ണം, വൈ​കി​ട്ട് 6.45ന് ​ഭ​ഗ​വ​തി സേ​വ എ​ന്നി​വ ഉ​ണ്ടാ​കും.