ജൂ​ലി ലൂ​ക്കി​ന്‍റെ വീട്ടിൽ റെ​ഡ് ജെ​യ്ഡ് വൈ​ൻ പൂ​വിട്ടു
Friday, July 18, 2025 3:24 AM IST
മുഹ​മ്മ: പൂ​ക്ക​ളി​ലെ റാ​ണി​യെ കാ​ണ​ണ​മെ​ങ്കി​ൽ റി​ട്ട. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജൂ​ലി ലൂ​ക്കി​ന്‍റെ ഭ​വ​ന​ത്തി​ൽ എ​ത്ത​ണം. വീ​ടി​നു മു​ന്നി​ലെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് പൂ​ക്ക​ളി​ലെ റാ​ണി എ​ന്ന് പ​റ​യാ​വു​ന്ന റെ​ഡ് ജെ​യ്ഡ് വൈ​ൻ പൂ​ത്തു​ല​ഞ്ഞുനി​ൽ​ക്കു​ന്ന​ത്. ഫി​ലി​പ്പൈ​ൻ​സ് ആ​ണ് ചെ​ടി​യു​ടെ സ്വ​ദേ​ശം.

ഒ​രു ഞെ​ട്ടി​ൽ വി​രി​യു​ന്ന പൂ​ങ്കു​ല​യ്ക്ക് വാ​ഴ​ക്കു​ല​യു​ടെ വ​ലുപ്പ​മു​ണ്ടാ​കും. പ​ട​ർ​ന്ന് പ​ന്ത​ലി​ക്കു​ന്ന ചെ​ടി ആ​സ​ക​ലം പൂ​ക്കും. വ​ലു​പ്പ​ത്തി​ലു​ള്ള ഇ​ത​ളു​ക​ളി​ൽ തേ​നും സ​മൃ​ദ്ധ​മാ​യി ഉ​ണ്ട്. തേ​ൻ തേ​ടി കു​രു​വി​ക​ളും എ​ത്തു​ന്നു​ണ്ട്. മാ​യി​ത്ത​റ പ​തി​നൊ​ന്നാം മൈ​ൽ ജം​ഗ്ഷ​നി​ൽനി​ന്ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള ജോ​യൽ വി​ല്ല​യി​ൽ റെ​ഡ് ജെ​യി​ഡ് വൈ​ൻ പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഹൃ​ദ്യ​മാ​യ കാ​ഴ്ച​യൊ​രു​ക്കു​ന്നു.

പൂ​ക്ക​ളെ പ്ര​ണ​യി​ക്കു​ന്നവ​രാ​ണ് ജൂ​ലി ലൂക്കും ഭ​ർ​ത്താ​വ് സാ​ബു ജോ​സ​ഫും. റി​ട്ട. സാ​മൂ​ഹ്യ​ക്ഷേ​മ നീ​തി ഓ​ഫീ​സ​റാ​യ സാ​ബു ജോ​സ​ഫും പൂ​ക്ക​ളു​ടെ പ​രി​ലാ​ള​ന ല​ഹ​രി​യാ​യി കാ​ണു​ന്നു. മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​ണ് ജൂ​ലി ലൂ​ക്ക്. ബാ​ല​ഭി​ക്ഷാ​ട​ന നി​രോ​ധ​ന പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അ​വാ​ർ​ഡ് ജേ​താ​വാ​ണ് സാ​ബു ജോ​സ​ഫ്. മ​ക​ൻ ഡോ. ​ജോ​യ​ൽ എംഡി വി​ദ്യാ​ർ​ഥി​യാ​ണ്.

യാ​ത്ര​യ്ക്കി​ടെ ക​ണ്ട നാ​ഴ്സ​റി​യി​ൽനി​ന്നാ​ണ് റെ​ഡ് ജെ​യ്ഡ് വൈ​ൻ വാ​ങ്ങി​യ​ത്. ചാ​ണ​ക​വും എ​ല്ലു​പൊ​ടി​യു​മാ​ണ് വ​ള​മാ​യി ന​ൽ​കി​യ​ത്. വ​ള​ർ​ന്ന​പ്പോ​ൾ ഇ​രു​മ്പു പൈ​പ്പു​ക​ൾ കൊ​ണ്ട് പ​ന്ത​ൽ നി​ർ​മി​ച്ചു. മു​ക​ൾ ഭാ​ഗം മു​ഴു​വ​ൻ പു​ൽ​പ്പ​ട​ർ​പ്പ് പോ​ലെ പ​ന്ത​ലി​ച്ച് കി​ട​ക്കും. വ​ർ​ഷ​ത്തി​ൽ ജൂ​ൺ, ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പൂ​ക്ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഇ​ട​തൂ​ർ​ന്ന് പൂ​ത്തുനി​ൽ​ക്കു​ന്ന റെ​ഡ് ജെ​യ്ഡ് വൈ​ൻ ഹൃ​ദ​യ​ഹാ​രി​യാ​യ കാ​ഴ്ച​യാ​ണ്.