തി​രു​വോ​ണ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ അഞ്ചിന്
Friday, July 18, 2025 3:23 AM IST
എ​ട​ത്വ: നീ​രേ​റ്റു​പു​റം പ​മ്പാ ബോ​ട്ട് റേ​യ്‌​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ ട്രേ​ാഫി​ക്കു​വേ​ണ്ടി​യു​ള്ള 68-ാമ​ത് തി​രു​വോ​ണ ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ അഞ്ചിന് ​നീ​രേ​റ്റു​പു​റം പ​മ്പാ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. വ​ള്ളം​ക​ളി​ക്കു മു​ന്നോ​ടി​യാ​യി പത്തുദി​വ​സം നീ​ണ്ടുനി​ല്‍​ക്കു​ന്ന ചി​ങ്ങോ​ത്സ​വ പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി.

ആ​ലോ​ച​ന​യോ​ഗം ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ റെ​ജി ഏ​ബ്ര​ഹാം തൈ​ക്ക​ട​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ന​വേ​ലി, ജ​ഗ​ന്‍ തോ​മ​സ്, ബാ​ബു വ​ലി​യ​വീ​ട​ന്‍, ബാ​ല​ച​ന്ദ്ര​ന്‍ നെ​ടു​ന്പ്രം, ഐ​പ്പ് ച​ക്കി​ട്ട, ടോ​ഫി ക​ണ്ണാ​റ, ബി​ജു പാ​ല​ത്തി​ങ്ക​ല്‍, ജോ​ജി ജെ. ​വൈ​ല​പ്പ​ള്ളി, ജോ​ജി ഏ​ബ്ര​ഹാം, എം.​കെ. സ​ജി, എ.​വി. കു​ര്യ​ന്‍, വി.​കെ. കു​ര്യ​ന്‍, പി.​റ്റി. പ്ര​കാ​ശ്, രാ​ജേ​ഷ് നി​രേ​റ്റു​പു​റം, ത​ങ്ക​ച്ച​ന്‍ മാ​ലി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.