ലീ​ഡിം​ഗ് ചാ​ന​ല്‍ ആ​ഴം കൂ​ട്ടൽ: മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വയ്ക്ക​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, July 20, 2025 10:15 PM IST
ഹരിപ്പാ​ട്: വീ​യ​പു​രം മു​ത​ല്‍ തോ​ട്ട​പ്പ​ള്ളി​വ​രെ​യു​ള്ള ലീ​ഡിം​ഗ് ചാ​ന​ല്‍ ആ​ഴം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​തന, പാ​ണ്ടി, പെ​രു​മാ​ങ്ക​ര ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന മ​ണ​ലെ​ടു​പ്പ്/​ഡ്ര​ഡ്ജിം​ഗ് വ​ര്‍​ക്കു​ക​ള്‍ അ​ടി​യ​ന്തര​മാ​യി നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ല​വി​ഭ​വ​ മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യ​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അഞ്ചു വ​ര്‍​ഷ​മാ​യി ഇ​വി​ടെ ഡ്രെ​ഡ്ജിം​ഗ് വ​ര്‍​ക്കു​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.

ചെ​റു​ത പ​ഞ്ചാ​യ​ത്തി​ലെ 1,3,12,13 വാ​ര്‍​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. റോ​ഡു​ക​ള്‍ ആ​കെ​ ത​ക​ര്‍​ന്നു. പാ​ണ്ടി, പെ​രു​മാ​ങ്ക​ര പാ​ല​ങ്ങ​ള്‍ അ​പ​കഭീ​ഷ​ണി​യി​ലാ​ണ്. ഒ​രു പ​ഠ​ന​വും ന​ട​ത്താ​തെ തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ വി​ധ​ത്തി​ലാ​ണ് മ​ണ​ലെ​ടു​ക്കു​ന്ന​ത്. ഡ്രെ​ഡ്ജി​ംഗ് ക​രാ​ര്‍​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷ​വും ക​രാ​ര്‍ കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ല്‍ ന​ട​ന്നു​വ​രു​ന്ന ഡ്രെ​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി ഒ​രു ത​ര​ത്തി​ലും ദീ​ര്‍​ഘി​പ്പി​ച്ച് ന​ല്‍​ക​രു​തെ​ന്നും ഡ്രെ​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ണി​ച്ചു. കൂ​ടാ​തെ ഡ്രെ​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട് ഭാ​ഗ​മാ​യി ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ ക​രാ​റു​കാ​ര​ന്‍റെ ചെ​ല​വി​ല്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാക്കു​ന്ന​തി​നു​ള്ള ക​ര്‍​ശ​ന നി​ര്‍​ദേ​ശം കൂ​ടി ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.