നെ​യ്ത​ല്‍ ഡി. ​അ​ന്‍​സേ​ര എ​ല്‍​പി വി​ഭാ​ഗം ചാ​മ്പ്യ​ന്‍
Friday, July 18, 2025 11:34 PM IST
ആ​ല​പ്പു​ഴ: ക​ണ്ണൂ​രി​ല്‍ ന​ട​ന്ന ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍​സ് ഓ​പ്പ​ണ്‍ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​ല​പ്പു​ഴ തു​മ്പോ​ളി മാ​താ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി നെ​യ്ത​ല്‍ ഡി. ​അ​ന്‍​സേ​ര എ​ല്‍​പി വി​ഭാ​ഗം ചാ​മ്പ്യ​നാ​യി.

സെ​ന്‍റ് മൈ​ക്കി​ള്‍​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​നി​ധി​ന്‍ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​രാ​ജു അ​ഗ​സ്റ്റി​ന്‍ ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു.

ധീ​രേ​ഷ് അ​ന്‍​സ​ര (ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ലാ​ര്‍​ക്ക്) സി​മി ധീ​രേ​ഷ് (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍, എ​സ്എ​ന്‍ കോ​ള​ജ്, ചേ​ര്‍​ത്ത​ല) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നെ​യ്ത​ല്‍ ഡി. ​അ​ന്‍​സേ​ര. സ​ഹോ​ദ​ര​ൻ നി​ര്‍​മ​ല്‍ ഡി. ​അ​ന്‍​സേ​ര​യും സം​സ്ഥാ​ന ത​ല​ത്തി​ല്‍ ചെ​സ് പ്ലെ​യ​റാ​ണ്.