അ​യ​ൽ​വാ​സി​യു​ടെ തെ​ങ്ങു വീ​ണ് വി​ട്ടു​മു​റ്റ​ത്തുനി​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്ക്
Sunday, July 20, 2025 10:58 PM IST
ചാ​രും​മൂ​ട്: അ​യ​ൽ​വാ​സി​യു​ടെ തെ​ങ്ങു വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്കേ​റ്റു. വ​ള്ളി​കു​ന്നം കാ​ഞ്ഞി​ര​ത്തു​ംമൂ​ട്ടി​ൽ പ​ടീ​റ്റ​തി​ൽ സ​ഹ​ദി​യ(13)യ്ക്കാണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. സ​ഹ​ദി​യ​യെ ആ​ല​പ്പു​ഴ വ​ണ്ടാ​നം​ മെ​ഡി​ക്ക​ൽ കോ​ള ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​ന്‍റെ മു​റ്റ​ത്തുനി​ന്ന് ക​ളി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​യ​ൽ​വാ​സി കി​ഴ​ക്കേ പൊ​യ്ക​യി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്ന തെ​ങ്ങാ​ണ് ഒ​ടി​ഞ്ഞുവി​ണ​ത്. അ​പ​ക​ട​ക​ര​മാ​യ തെ​ങ്ങ് മു​റി​ച്ചുമാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹ​ദി​യു​ടെ ബ​ന്ധു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, തെ​ങ്ങ് മു​റി​ച്ചു മാ​റ്റാ​ൻ തയാ​റാ​യി​ല്ല. സ​ഹ​ദി​യ വ​ള്ളി​കു​ന്നം അ​മൃ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.