വി​യോ​ഗ​മ​റി​യാ​തെ സ​ഹോ​ദ​രി ആ​ഴി​ക്കു​ട്ടി
Monday, July 21, 2025 11:22 PM IST
അമ്പ​ല​പ്പു​ഴ: വി.എ​സി​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​യ വെ​ന്ത​ല​ത്ത​റ​യി​ലാ​ണ് ഇ​ള​യ​സ​ഹോ​ദ​രി ​ആ​ഴി​ക്കു​ട്ടി ​താ​മ​സി​ക്കു​ന്ന​ത്. മ​ക​ള്‍ സു​ശീ​ല​യും മ​രു​മ​ക​ന്‍ പ​ര​മേ​ശ്വ​ര​നും കൊ​ച്ചു​മ​ക​ന്‍ അ​ഖി​ല്‍ വി​നാ​യ​കനുമാ​യി​രു​ന്നു ഒ​പ്പം. പ​ന്ത്ര​ണ്ട് വ​ര്‍​ഷം മു​മ്പ് മ​ക​ള്‍ മ​രി​ച്ച​തി​നുശേ​ഷം മ​രു​മ​ക​നും കൊ​ച്ചു​മ​ക​നു​മാ​ണ് ആ​ഴി​ക്കു​ട്ടി​യു​ടെ കാ​ര്യ​ങ്ങ​ള്‍ നോ​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി കി​ട​പ്പി​ലാ​ണ്. മ​രു​മ​ക​നും സോ​ഫ്റ്റ് വെ​യ​ര്‍ എ​ൻജിനി​യ​റായ കൊ​ച്ചു​മ​ക​നു​മാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ള്‍​ക്കും തു​ണ​യാ​യു​ള്ള​ത്.

മൂ​ന്ന് സ​ഹോ​ദ​ര​ന്മാ​ര്‍​ക്ക് ഏ​ക സ​ഹോ​ദ​രി. സ​ഹോ​ദ​ര​ന്മാ​രി​ല്‍ ഗം​ഗാ​ധ​ര​നും പു​രു​ഷ​നും മ​രി​ച്ചു. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ല്‍ വി​.എ​സ് വെ​ന്ത​ല​ത്ത​റ​യി​ല്‍ ആ​ഴി​ക്കുട്ടി​യെ കാ​ണാ​തെ മ​ട​ങ്ങാ​റി​ല്ല. വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ല്‍നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തു​ള്ള വെ​ന്ത​ല​ത്ത​റ​യി​ലേ​ക്കു ന​ട​ന്നാ​യി​രു​ന്നു പോ​യി​രു​ന്ന​ത്.

ആ​ഴി​ക്കുട്ടി കി​ട​പ്പി​ലാ​കു​ന്ന​തി​ന് മു​മ്പുവ​രെ വി​എ​സി​നെക്കുറി​ച്ച് പ​റ​യു​മാ​യി​രു​ന്നു. വി​.എ​സി​ന്‍റെ കാ​ര്യം ചോ​ദി​ച്ചാ​ല്‍ നൂ​റു നാ​വാ​യി​രു​ന്നു. പ​റ​ഞ്ഞുതു​ട​ങ്ങി​യാ​ല്‍ പി​ന്നെ ആ​വേ​ശ​മാ​ണ്. തി​രു​വി​താ​ംകൂ​ര്‍ ഭ​രി​ച്ചി​രു​ന്ന ദി​വാ​നെ​തി​രേ സ​മ​രം ന​യി​ച്ച​തി​ല്‍ ഒ​രു വ​ര്‍​ഷം വി.​എ​സി​നെ ത​ട​വി​ന് ശി​ക്ഷി​ച്ചു. എ​ന്നാ​ല്‍, അ​തി​ന് വിധേ​യ​നാ​കാ​തെ പൂ​ഞ്ഞാ​റി​ല്‍ ക​ര്‍​ഷ​കസം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​യി. ഇ​തി​നി​ടെ ഒ​രു സ​ന്ധ്യാ​നേ​രം എ​ന്നെ കാ​ണാ​ന്‍ അ​ണ്ണ​നെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് പി​ന്നാ​ലെ പോ​ലീ​സും. വീ​ടി​ന്‍റെ പി​ന്നി​ലൂ​ടെ അ​ണ്ണ​നെ​യും വ​ള്ള​ത്തി​ല്‍ ക​യ​റ്റി ര​ക്ഷ​പ്പെടു​ത്തി​യ  കാ​ര്യം  ഓ​ര്‍​മയി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത് ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​ഴി​ക്കു​ട്ടി പ​റ​ഞ്ഞി​രു​ന്ന​ത്.

പി​ന്നീ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി കൊ​ടി​യ​മ​ര്‍​ദനം ഏ​റ്റെ​ങ്കി​ലും ഒ​പ്പ​മു​ള്ള​വ​രെക്കുറി​ച്ച് ഒ​ര​ക്ഷ​രം പോ​ലും അ​ണ്ണ​ന്‍ പ​റ​ഞ്ഞി​ല്ല. ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം പോ​ലീ​സി​ന്‍റെ മ​ര്‍​ദന​ത്തി​ലെ മു​റി​പ്പാ​ടു​ക​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ അ​ണ്ണ​നോ​ട് ഇ​ത് മ​തി​യാ​ക്കി​ക്കൂ​ടെ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി​യ​ത് നി​ന​ക്ക് വേ​റെ​യും ര​ണ്ട് അ​ണ്ണ​ന്‍​മാ​രു​ണ്ടല്ലോ എ​ന്നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​ര​താ​മ​സ​മാ​യ​ശേ​ഷം  ഇ​ട​യ്ക്ക് വി​ളി​ക്കു​മാ​യി​രു​ന്നു. വി​ളി​ക്കാ​താ​യ​പ്പോ​ള്‍ വി​ഷ​മ​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് കി​ട​പ്പി​ലാ​ണെ​ന്ന്. ഒ​ന്ന് കാ​ണെ​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ല​പ്പോ​ഴും ​പ​റ​യു​മാ​യി​രു​ന്നു.