കൈ​ന​ക​രി​യി​ലേ​ക്ക് സ്വ​കാ​ര്യബ​സ് സ​ർ​വീ​സ്
Monday, July 21, 2025 11:22 PM IST
അ​മ്പ​ല​പ്പു​ഴ:​ സാ​ഗ​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തുനി​ന്നു കൈ​ന​ക​രി​യി​ലേ​ക്കു സ്വ​കാ​ര്യബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ക​ഞ്ഞി​പ്പാ​ടം സ്വ​ദേ​ശി പ്ര​ജീ​ഷ് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷ്ണ എ​ന്ന പേ​രി​ലെ കൃ​ഷ്ണ എ​ന്ന പേ​രി​ലെ ബ​സാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

ദി​വ​സ​വും രാ​വി​ലെ 7.14ന് ​സാ​ഗ​ര ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന വാ​ഹ​നം 7. 34ന് ​വ​ണ്ടാ​നം ആ​ശു​പ​ത്രി, 7.46 ന് ​ക​ഞ്ഞി​പ്പാ​ടം, 7. 56ന് ​ച​മ്പ​ക്കു​ളം, 8.08ന് ​പൂ​പ്പ​ള്ളി വ​ഴി 8.22ന് ​കോ​ല​ത്ത് ജെ​ട്ടി​യി​ലെ​ത്തും. തു​ട​ർ​ന്ന് 8.57ന് ​ഇ​വി​ടെനി​ന്ന് തി​രി​കെ പു​റ​പ്പെ​ടു​ന്ന ബ​സ് ഇ​തേ റൂ​ട്ടി വ​ഴി 10.05ന് ​വീ​ണ്ടും സാ​ഗ​ര​യി​ൽ എ​ത്തി​ച്ചേ​രും.

7.14ന് ​പു​റ​മെ, 10.25, 1.42, 5.05 എ​ന്നി​ങ്ങ​നെ നി​ത്യേ​ന നാലു ട്രി​പ്പു​ക​ളും കോ​ല​ത്ത് ജെ​ട്ടി​യി​ൽ നി​ന്ന് 6.40ന് ​ആ​രം​ഭി​ച്ച് തി​രി​കെ ആ​ശു​പ​ത്രി​യി​ലേ​ക്ക് രാ​ത്രി 7. 48 സ​മാ​പി​ക്കു​ന്ന നാലു ട്രി​പ്പു​ക​ളു​മാ​ണു​ള്ള​ത്. എ​ച്ച്. സ​ലാം എം എ​ൽഎ ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​സ് ഡ്രൈ​വ​ർ മാ​ഹീ​ൻ, ക​ണ്ട​ക്ട​ർ അ​നൂ​പ്, സി​പിഎം ​ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ഷാം​ജി, മ​ഹാ​ദേ​വ​ൻ, എ. ​അ​രു​ൺ ലാ​ൽ, കെ. ​യു. മ​ധു, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.