മ​ണി​യ​ങ്കോ​ട്-​പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് 10.5 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, July 25, 2025 6:09 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മ​ണി​യ​ങ്കോ​ട്-​പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന് 10.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​റി​യി​ച്ചു. 40ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന പാ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ലാ​വ​ശ്യ​മാ​ണ്.

കോ​വ​ക്കു​നി, മൈ​ലാ​ടി ഉ​ന്ന​തി​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പാ​ലം പ​ണി​യു​ന്ന​തോ​ടെ സു​ഗ​മ​മാ​കും. നി​ല​വി​ൽ മ​ര​പ്പാ​ല​മാ​ണ് ഉ​പ​യോ​ഗ​ത്തി​ൽ. കാ​ല​വ​ർ​ഷ​ത്തി​ൽ മ​ര​പ്പാ​ലം ഒ​ലി​ച്ചു​പോ​കു​ക​യും ഉ​ന്ന​തി​ക​ൾ ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യാ​റു​ണ്ട്.