വ​യോ​ധി​ക​നെ ഇ​ടി​ച്ച​ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Thursday, July 24, 2025 5:51 AM IST
മാ​ന​ന്ത​വാ​ടി: വ​യോ​ധി​ക​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ​പോ​യ ഓ​ട്ടോ​റി​ക്ഷ പോ​ലീ​സ് ക​ണ്ടെ​ത്തി. ഓ​ട്ടോ ഡ്രൈ​വ​ർ ന​ല്ലൂ​ർ​നാ​ട് അ​ത്തി​ല​ൻ ഹം​സ​യെ(49) അ​റ​സ്റ്റു​ചെ​യ്തു. ഓ​ട്ടോ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജൂ​ലൈ ഏ​ഴി​ന് രാ​ത്രി അ​യ​ല​മൂ​ല​യി​ൽ​നി​ന്നു മോ​ളി​ത്തോ​ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മോ​ളി​ത്തോ​ട് സ്വ​ദേ​ശി വി.​കെ. ജോ​ണി​യെ​യാ​ണ്(61)​ഓ​ട്ടോ ഇ​ടി​ച്ച​ത്. തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ണി​യെ ഗൗ​നി​ക്കാ​തെ ഹം​സ ഓ​ട്ടോ​യു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ലി​ന്‍റെ എ​ല്ല് പൊ​ട്ടി​യ ജോ​ണി ചി​കി​ത്സ​യി​ലാ​ണ്.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ പി. ​റ​ഫീ​ഖ്, എ​സ്ഐ അ​തു​ൽ മോ​ഹ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. ജോ​ബി, ബി. ​ബി​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ന്‍റോ ജോ​സ​ഫ്, കെ.​വി. ര​ഞ്ജി​ത്ത്, എ.​ബി. ശ്രീ​ജി​ത്ത്, അ​രു​ണ്‍, അ​നു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഓ​ട്ടോ ക​ണ്ടെ​ത്തി​യ​ത്.

ദൃ​ക്സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 150 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും നി​ര​വ​ധി ഓ​ട്ടോ​റി​ക്ഷ​ക​ളും വ​ർ​ക്ക്ഷോ​പ്പു​ക​ളും മ​റ്റു സ്ഥ​ല​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ഓ​ട്ടോ തി​രി​ച്ച​റി​ഞ്ഞ​ത്. വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് മി​റ​ർ മി​റ​ർ പൊ​ട്ടി​യ​തും ഇ​ടി​ച്ച ഭാ​ഗം ചെ​റു​താ​യി ച​ളു​ങ്ങി​യ​തും കേ​സി​ൽ തു​ന്പാ​യി.