കൽപ്പറ്റ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024ലെ സംസ്ഥാനതല കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിലെ കർഷകൻ/കർഷക, കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ്, അതത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പാക്കുന്ന കൃഷി ഭവനുള്ള അവാർഡ്, മികച്ച കൃഷി ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, കൃഷി എൻജിനിയർ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ്,
മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക അവാർഡ്, പത്മശ്രീ കെ. വിശ്വനാഥൻ (മിത്രാനികേതൻ) മെമ്മോറിയൽ നെൽക്കതിർ അവാർഡ്, ജൈവകൃഷി നടത്തുന്ന ഊര്/ക്ലസ്റ്റർ, സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്, കേരകേസരി, പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണ പ്രവർത്തനം നടത്തുന്ന ഊര് / വ്യക്തി, ജൈവ കർഷകൻ, യുവ കർഷക/ യുവകർഷകൻ, ഹരിത മിത്ര, ഹൈടെക് കർഷകൻ, കർഷക ജ്യോതി, തേനീച്ച കർഷകൻ, കർഷക തിലകം (വനിത),
ശ്രമശക്തി അവാർഡ്, കാർഷിക മേഖലയിലെ നൂതന ആശയം, കർഷക ഭാരതി, കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന (ട്രാൻസ്ജെൻഡർ), ക്ഷോണിസംരക്ഷണ അവാർഡ്, മികച്ച കൂണ് കർഷക/ കർഷകൻ, ചക്ക സംസ്കരണം/ മൂല്യവർധന മേഖലയിലെ വ്യക്തി/ഗ്രൂപ്പ്, കൃഷിക്കൂട്ടങ്ങൾക്കുള്ള അവാർഡ്, കർഷക വിദ്യാർഥി (സ്കൂൾ, ഹയർസെക്കൻഡറി, കലാലയം), കാർഷിക മേഖലയിൽ കയറ്റുമതി വ്യക്തി/ഗ്രൂപ്പ്,
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, മികച്ച എഫ്പിഒ /എഫ്പിസി, കാർഷിക ഗവേഷണത്തിന് എം.എസ്. സ്വാമിനാഥൻ അവാർഡ്, റസിഡൻസ് അസോസിയേഷൻ, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച സ്പെഷൽ സ്കൂൾ, പച്ചക്കറി ക്ലസ്റ്റർ, പോഷക തോട്ടം, മികച്ച പൊതുമേഖല സ്ഥാപനം (കൃഷി വകുപ്പ് ഒഴികെ),
സ്വകാര്യ സ്ഥാപനംകൃഷി വകുപ്പ് ഒഴികെ (കൃഷി വകുപ്പുമായി ബന്ധമില്ലാത്ത സ്ഥാപനം), ഫാം ഓഫീസർ, കൃഷി ഓഫീസർ, അസിസ്റ്റന്റ് കൃഷി ഓഫീസർ /കൃഷി അസിസ്റ്റന്റ് തുടങ്ങി 40 ഓളം വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൃഷി ഭൂമിയുടെ രേഖകൾ, നടപ്പാക്കിയ കാർഷിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ സഹിതമുള്ള അപേക്ഷ 23നകം അതത് കൃഷി ഭവനുകളിൽ നൽകണം.
അപേക്ഷയും കൂടുതൽ വിവരങ്ങളും കൃഷി വകുപ്പിന്റെ www.keralaagricutlure.gov.ശി ൽ ലഭിക്കും. ഫോണ്: 04936 202506.