ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​നയിൽ പ്രതിഷേധിച്ചു
Thursday, July 24, 2025 11:20 PM IST
ആ​ല​പ്പു​ഴ: വ​ർ​ഷ​ങ്ങ​ളാ​യി ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ ക​മ്മീ​ഷ​ൻ മെ​ംബർ​മാ​രും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ഇ​ല്ലാ​തെ പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​ച്ച് കി​ട​ക്കു​ക​യാ​ണ് . ഇ​ത് തീ​ർ​ച്ച​യാ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത ഈ ​സം​വി​ധാ​നം ഇ​ത്ത​ര​ത്തി​ൽ അ​നാ​ഥ​മാ​ക്കി അ​തി​ന്‍റെ പ്ര​യോ​ജ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ന​ടി​ച്ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എക്യു​മെ​നി​ക്ക​ൽ ആ​ക‌്ഷ​ൻ ഫോ​റം യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

എ​ല്ലാ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്ക​ത്ത​ക്കരീ​തി​യി​ൽ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്ക​പ്പ​ൻ ആന്‍റണി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. അ​ല​ക്സാ​ണ്ട​ർ പു​ത്ത​ൻ​പു​ര, എ​ബി കി​ട​ങ്ങ​റ, ജ​യിം​സ് കോ​യിപ്പ​ള്ളി, തോ​മ​സു​കു​ട്ടി ച​മ്പ​ക്കു​ളം, പ്ര​മോ​ദ് നെ​ടു​മു​ടി, മാ​ത്തു​ക്കു​ട്ടി ക​രി​വേ​ലി​ത്ത​റ, പ്ര​ഫ. ഡാ​ർ​ലി മി​ത്ര​ക്ക​രി, ആ​ന്‍റണി നെ​ല്ലു​വേ​ലി എന്നിവ​ർ ​പ്രസംഗിച്ചു.