കോ​ണ​ത്താ​റ്റ് പാ​ലം: ഐ​എ​ന്‍​ടി​യു​സി ര​ണ്ടാം ഘ​ട്ട സ​മ​ര​ത്തിന്
Friday, July 25, 2025 7:13 AM IST
കോ​ട്ട​യം: കു​മ​ര​കം കോ​ണ​ത്താ​റ്റ് പാ​ലം പ​ണി ഉ​ട​ന്‍ ​പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാം ഘ​ട്ട സ​മ​രം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ലോം​ഗ് മാ​ര്‍​ച്ചു​ക​ളും ധ​ര്‍​ണ​യും ന​ട​ത്തി​യ ഒ​ന്നാം ഘ​ട്ട സ​മ​ര​ത്തെത്തു​ട​ര്‍​ന്ന് ഉ​ട​ന്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യെ​ങ്കി​ലും മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​കാ​ത്ത​തു​കൊ​ണ്ടാ​ണ് തു​ട​ര്‍​സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ന് ആ​ഴം കൂ​ട്ടി ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യംകൂ​ടി ഉ​ന്ന​യി​ച്ചാ​ണ് ര​ണ്ടാം ഘ​ട്ട സ​മ​രം. സ​മ​ര പ​രി​പാ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മി​റ്റി ചേ​രുമെ​ന്ന് ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​റി​യി​ച്ചു.