ചങ്ങനാശേരി: കത്തോലിക്ക കോൺഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തിൽ വനിതാ കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വനിതാ സംഗമം ബോധിനി-2k25 നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അതിരൂപത കേന്ദ്രത്തിലെ സന്ദേശനിലയം ഹാളിൽ നടക്കും.
കത്തോലിക്ക കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റ് ഷിജി ജോൺസന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ മാർഗനിർദേശ പ്രസംഗവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വനിതാ കൗൺസിൽ കോ-ഓർഡിനേറ്റർ ആൻസമ്മ സാബു മുഖ്യപ്രഭാഷണവും നടത്തും.
അതിരൂപത ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, റോസിലിൻ കുരുവിള, ജെസി ആന്റണി, സിസി അമ്പാട്ട്, സിനി പ്രിൻസ്, ലിസി ജോസ്, മിനി മാത്യു, ഷേർളി തോമസ് എന്നിവർ പ്രസംഗിക്കും.
സിസ്റ്റർ സെലിൻ ജോസഫ് എസ്ഡി (ഡയറക്ടർ മേഴ്സി ഹോം ചെത്തിപ്പുഴ ), ബിൻസി സെബാസ്റ്റ്യൻ (കോട്ടയം നഗരസഭാ ചെയർപേഴ്സൺ), ലൗലി ജോർജ് (ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ), ഡോ. റാണി മരിയ തോമസ് (പ്രിൻസിപ്പൽ, അസംപ്ഷൻ കോളജ്, ചങ്ങനാശേരി) സുമി സിറിയക് (അന്തർദേശീയ നീന്തൽ താരം, സുമി സിറിയക് സ്വിമ്മിംഗ് അക്കാദമി), സുമം സ്കറിയ (വ്യവസായ സംരംഭക), ജിനു സന്തോഷ് (വ്യവസായ സംരംഭക) എന്നിവരെ യോഗത്തിൽ ആദരിക്കും.