അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത; സ​മ​രം വ്യാ​പി​പ്പി​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ്
Wednesday, July 23, 2025 5:12 AM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ലെ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യും മ​ത്സ​ര​യോ​ട്ട​വും കാ​ര​ണം നി​ര​വ​ധി ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും ദി​നം​പ്ര​തി ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​യു​ടെ അ​പ​ക​ട മ​ര​ണ​ത്തി​നു ശേ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ ബ​സു​ക​ൾ ത​ട​ഞ്ഞി​രു​ന്നു. ച​ർ​ച്ച​യി​ൽ പ​രി​ഹാ​ര​മാ​വു​ന്ന​തി​ന് മു​മ്പ് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി​യാ​ൽ കു​റ്റ്യാ​ടി- കോ​ഴി​ക്കോ​ട് റൂ​ട്ടി​ലെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ബ​സു​ക​ൾ ത​ട​യാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം.

കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ൻ​ഡ്, എ​ര​ഞ്ഞി​ക്ക​ൽ, ത​ല​ക്കു​ള​ത്തൂ​ർ, അ​ത്തോ​ളി, ഉ​ള്ളി​യേ​രി, ന​ടു​വ​ണ്ണൂ​ർ, പേ​രാ​മ്പ്ര, ക​ടി​യ​ങ്ങാ​ട്, കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ളെ മു​ത​ൽ ബ​സു​ക​ൾ ത​ട​യു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് പ​റ​ഞ്ഞു.