കുറ്റ്യാടി: മരുതോങ്കര സർവീസ് സഹകരണ ബാങ്കിന്റെ ഒന്നാം വാർഷികാഘോഷവും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ ചടങ്ങും നടന്നു. ലാന്റ് ബോർഡ് മെന്പർ കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. മരുതോങ്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. പാർഥൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ബീന കൂരാറ, അജിത പവിത്രൻ, വിവിധ രാഷ്ട്രീയ നേതാക്കളായ ടി. പവിത്രൻ, വി.കെ. അബ്ദുള്ള, കെ.ജെ. സെബാസ്റ്റ്യൻ, പി. ഭാസ്കരൻ, കെ. ജിഗേഷ്,
ഡയറക്ടർമാരായ പി.പി.കെ. നവാസ്, സനൽ വക്കത്ത്, ഷെർലി കെ. ജോർജ്, ജയ്സൽ കെ. സക്കറിയ, നസീമ ജമാൽ, അബിൻ ബാബു, വി.വി. വിൻസി, പി.എം. തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ടി. ഷാജി, പി.പി. വിനോദൻ എന്നിവർ പ്രസംഗിച്ചു.