വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​തി​ക്ര​മം: യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി
Thursday, July 24, 2025 5:17 AM IST
കോ​ഴി​ക്കോ​ട്: ത​ല​ക്കു​ള​ത്തൂ​രി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.

ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി കാ​ണി​യാം കു​ന്ന് മ​ല​യി​ല്‍ അ​സ്ബി​ന്‍ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടാ​ണ് പ​രാ​തി​ക്കാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ പ്ര​തി മാ​ര​കാ​യു​ധ​വു​മാ​യി എ​ത്തി.

വാ​തി​ല്‍ പൊ​ളി​ച്ചു അ​ക​ത്തു ക​യ​റി യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ക്കു​ക​യും കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ലെ ഫ​ര്‍​ണി​ച്ച​റും ടി​വി​യും പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

എ​ല​ത്തൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ​മാ​രാ​യ പ്ര​ജു​കു​മാ​ര്‍, സ​ന്തോ​ഷ് , സീ​നി​യ​ര്‍ സി​പി​ഒ രൂ​പേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.