വി.​എ​സി​നെ​തി​രേ മ​ത വി​ദ്വേ​ഷ പോ​സ്റ്റ്; കേ​സെ​ടു​ത്തു
Friday, July 25, 2025 5:32 AM IST
താ​മ​ര​ശേ​രി: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ധി​ക്ഷേ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട താ​മ​ര​ശേ​രി സ്വ​ദേ​ശി​ക്കെ​തി​രേ കേ​സെ​ടു​ത്തു. ആ​ബി​ദ് അ​ടി​വാ​ര​ത്തി​നെ​തി​രേ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ പി.​പി. സ​ന്ദീ​പ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. വി​ദേ​ശ​ത്തു​ള്ള ആ​ബി​ദ് ഫെ​യ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​ദ്വേ​ഷ പ്ര​ച​ര​ണം ന​ട​ത്തി​യ​ത്. മ​ലേ​ഷ്യ​യി​ൽ വ​ച്ചാ​ണ് ആ​ബി​ദ് എ​ഫ്ബി​യി​ൽ പോ​സ്റ്റി​ട്ട​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്ന് പോ​സ്റ്റ് എ​ഫ്ബി​യി​ൽ നി​ന്നും ആ​ബി​ദ് പി​ൻ​വ​ലി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

വി.​എ​സി​നെ ഇ​സ്ലാം മ​ത​വി​രോ​ധി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള​താ​യി​രു​ന്നു പോ​സ്റ്റ്. ഇ​യാ​ളു​ടെ താ​മ​ര​ശേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്നു.