2.188 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍
Friday, July 25, 2025 5:32 AM IST
കോ​ഴി​ക്കോ​ട്: ഒ​ഡി​ഷ​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. 2.188 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ ഗ​ഞ്ചം ജി​ല്ല​യി​ലെ മു​നി​ഗ​ഡി ഗം​ഗാ​പൂ​ര്‍ സ്വ​ദേ​ശി ല​ക്ഷ്മ​ണ്‍ നാ​യ​കാ (35)ണ് ​കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ഹ്ലാ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​പി. രാ​ജേ​ഷ്, ടി.​വി. റി​ഷി​ത് കു​മാ​ര്‍, സി​ഇ​ഒ​മാ​രാ​യ പ്ര​ജി​ത്ത്, അ​ന​ന്തു വി​ജ​യ​ന്‍, സി​ഇ​ഒ ഡ്രൈ​വ​ര്‍ ഹി​തി​ന്‍ ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.