പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ഷാഫി പറമ്പിൽ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് സ്വീകരിക്കാത്ത പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, രാജൻ മരുതേരി, പി.കെ. രാഗേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, എം. സൈറാബാനു, കെ.സി. രവീന്ദ്രൻ, ബാബു തത്തക്കാടൻ, അശോകൻ മുതുകാട്, ഷാജു പൊൻപറ, മിനി വട്ടക്കണ്ടി, ജസ്മിന മജീദ്, സായൂജ് അമ്പലകണ്ടി, എസ്. അഭിമന്യു, വി.പി. സുരേഷ്, പി.എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് മോഹൻ ദാസ് ഓണിയിൽ, വിനോദൻ കല്ലൂർ, ഒ.എം രാജൻ, ഇ.ടി. സത്യൻ, കെ.പി. മായിൻകുട്ടി, രാജൻ കെ. പുതിയേടത്ത്, ഗിരിജാ ശശി, ഗീത കല്ലായി, ചിത്ര രാജൻ നേതൃത്വം നൽകി.