പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ അഞ്ചാം ദിനത്തില്‍ ബസപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തി പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രണ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ ജീവനാണ് കുറ്റ്യാടി - കോഴിക്കോട് പാതയില്‍ സ്വകാര്യ ബസുകള്‍ കാരണം പൊലിഞ്ഞത്. പ്രശ്ന പരിഹാര ചര്‍ച്ചയില്‍ ബസുകളുടെ സമയ ക്രമീകരണം ഉള്‍പ്പെടെ നടപ്പിലാക്കി ശാശ്വത പരിഹാരം ആവശ്യപ്പെടാനാണ് സംഘടനയുടെ തീരുമാനം.
പ്രതിഷേധ സമരത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണന്, എസ്. അഭിമന്യു, ആദില്‍ മുണ്ടിയത്ത്, മോഹന്‍ദാസ് ഓണിയില്‍, റഷീദ് പുറ്റംപൊയില്‍, സുമിത്ത് കടിയങ്ങാട്, വാസു വേങ്ങേരി, ബാബു തത്തക്കാടന്‍, വിനോദ് കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.കെ. അന്‍സാര്‍, അബിന്‍ ജോസ് കുംബ്ലാനി, അമിത് എടാണി, സജീര്‍ പന്നിമുക്ക്, അശ്വിന്‍ദേവ് മൂരികുത്തി, കെ.സി. അനീഷ്, ജെ.എസ്. ഹേമന്ത്, ജയിന് ജോണ്‍, യദു കല്ലൂര്‍, സുഹൈല്‍ ഇരിങ്ങത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.