അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മ​രം
Thursday, July 24, 2025 6:44 AM IST
നേ​മം: നേ​മ​ത്ത് പ​ണി പു​രോ​ഗ​മി​ക്കു​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍ കോം​പ്ല​ക്‌​സ് പ​രി​സ​ര​ത്ത് ഏ​തു സ​മ​യ​വും വീ​ഴാ​വു​ന്ന നി​ല​യി​ല്‍ നി​ല്‍​ക്കു​ന്ന മ​രം മു​റി​ച്ചു​ മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തമാകുന്നു. മാ​സ​ങ്ങ​ളാ​യി ഉ​ണ​ങ്ങി അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ങ്കി​ല്‍ വനം വകുപ്പിന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

നേ​മം ദേ​ശീ​യ​പാ​ത​യോ​ടു ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​രം റോ​ഡി​ലേ​യ്ക്കു വീ​ണാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത​ക​ളു​ണ്ട്. ഈ ​കെ​ട്ടി​ട​ത്തി​നു സ​മീ​പ​മാ​ണു നേ​മം യു​പി സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ വി​ട്ടു നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ന്ന​ത്.