തിരുവനന്തപുരം: പോങ്ങുമ്മൂട് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഈ മാസം 27ന് തുടക്കമാകും. അന്നു രാവിലെ 10.45ന് ആരംഭിക്കുന്ന കൊടിയേറ്റ്, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രൂഷകള്‍ക്ക് പാലാ രൂപത മുന്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സന്ദേശം, സ്നേഹവിരുന്ന്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന.
28നു രാവിലെ 11ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, സന്ദേശം. മുഖ്യ കാര്മികന് ലൂര്‍ദ് ഫൊറോന പള്ളി സഹവികാരി ഫാ.മാത്യു മരങ്ങാട്ട്, വൈകുന്നേരം 5.15ന് ജപമാല, വിശുദ്ധ കുര്‍ബാന, സന്ദേശം, മദ്ധ്യസ്ഥ പ്രാര്‍ഥന. മുഖ്യകാര്മികന് കണ്ണമ്മൂല മദര്‍ തെരേസ പള്ളി വികാരി ഫാ. ഗീവര്‍ഗീസ് അരഞ്ഞാണിയില്‍.
29ന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന. 3.30ന് മുതിര്‍ന്ന പൗരന്മാരുടെ സംഗമം. 5.15ന് ജപമാല, വിശുദ്ധ കുര്‍ബാന, സന്ദേശം, മദ്ധ്യസ്ഥ പ്രാര്‍ഥന. മുഖ്യകാര്മികന് ശ്രീകാര്യം ലൊയോള സ്ഥാപനങ്ങളുടെ റെക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളി എസ്ജെ. 30ന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന.
വൈകുന്നേരം 5.15 ന് ജപമാല, വിശുദ്ധ കുര്‍ബാന, സന്ദേശം, മധ്യസ്ഥ പ്രാര്‍ഥന. മുഖ്യകാര്മികന് ചങ്ങനാശേരി അതിരൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്. രാത്രി ഏഴിന് യുവജന സംഗമം. ഫാ.സുനില്‍ മാത്യു എസ്്.ജെ. സന്ദേശം നല്‍കും. 31ന് രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.15ന് മധ്യസ്ഥ പ്രാര്‍ഥന, സമൂഹബലി, സന്ദേശം. മുഖ്യകാര്മികന് ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖല വികാരി ജനറാള്‍ മോണ്‍.ഡോ.ജോണ്‍ തെക്കേക്കര. രാത്രി ഏഴിന് സ്നേഹവിരുന്ന്.
ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ഗ്രിഗറി മേപ്പുറവും 11.45ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.ബ്ലെസ് കരിങ്ങണാമറ്റവും 5.15ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ.സാല്‍വിന്‍ അഗസ്റ്റിന് എസ്ജെയും കാര്‍മികരാകും.
ശനി രാവിലെ 6.15ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.15ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍.ആന്റണി ഏത്തക്കാട് കാര്‍മികനാകും. തുടര്‍ന്ന് ആതുര ശുശ്രൂഷകരുടെ സംഗമം. പ്രധാന തിരുനാള്‍ ദിനമായ ആഗസ്റ്റ് മൂന്നിനു രാവിലെ പത്തിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരുപത സന്ദേശനിലയം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുര കാര്‍മികനാകും.
വൈകുന്നേരം നാലിനു ആരംഭിക്കുന്ന ജപമാല, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന എന്നീ തിരുക്കര്‍മങ്ങള്‍ക്കു ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണവും കൊടിയിറക്കും സ്നേഹവിരുന്നും.
അല്‍ഫോന്‍സാ തീര്‍ഥാടനം ഞായറാഴ്ച
തിരുവനന്തപുരം: ഈ വര്‍ഷത്തെ തെക്കന്‍ മേഖല വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനം ഞായര്‍ രാവിലെ 8.30 ന് ലൂര്‍ദ് പള്ളി അങ്കണത്തില്‍ നിന്നും ആരംഭിക്കും. ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖല വികാരി ജനറാള്‍ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര ആമുഖ സന്ദേശം നല്‍കും.
പാറശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.തോമസ് മാര്‍ യൗസോബിയൂസ് ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ പത്തോടെ പോങ്ങുംമൂട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് പോങ്ങുംമൂട് ഇടവകയുടെ ആദരവും സ്വീകരണം നല്‍കും.