നി​യ​ന്ത്ര​ണംവിട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ക്കു​ളം പാ​ല​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി
Thursday, July 24, 2025 6:44 AM IST
പോത്തൻകോട്: നി​യ​ന്ത്ര​ണം തെ​റ്റി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ക്കു​ളം പാ​ല​ത്തി​ൽ ഇ​ടി​ച്ചു ക​യ​റി ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കു പ​രി​ക്ക്.

യാ​ത്ര​ക്കാ​രാ​യ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ഷി​ജി (41), അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി ഗ്രീ​ഷ്മ (30), ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി ര​മ്യ (33) എ​ന്നി​വ​ർ ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.40നാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​നു മു​ന്നി​ൽ പോ​യി​രു​ന്ന ബൈ​ക്ക് ട്രാ​ഫി​ക് ലം​ഘി​ച്ചു പെ​ട്ടെ​ന്നു വെ​ട്ടി​ച്ചു​ക​യ​റ്റി​യ​തോ​ടെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് പെ​ട്ടെ​ന്നു വെ​ട്ടി​ത്തി​രി​ച്ച​താ​ണു നി​യ​ന്ത്ര​ണം തെ​റ്റാ​ൻ കാ​ര​ണ​മാ​യ​ത്.