വിദ്യാർഥിനിയുടെ ആത്മഹത്യ: അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ
Friday, July 25, 2025 6:50 AM IST
വി​ഴി​ഞ്ഞം: അ​സ​ഭ്യ​വ​ർ​ഷ​ത്തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി​ തൂങ്ങി മരിച്ച സംഭവത്തിൽ, അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യെ പ്രേ​ര​ണാകു​റ്റം ചു​മ​ത്തി വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ അ​മ​രിവി​ള​ ഞെ​ടി​ഞ്ഞി​ൽ ക​ണ്ണേ​റി​ൽ എ. ​ആ​ർ. ഭ​വ​നി​ൽ അ​ശോ​കന്‍റെ ഭാ​ര്യ രാ​ജം (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ അ​മ​രിവി​ള​ ഞെ​ടി​ഞ്ഞി​ൽ വീ​ട്ടി​ൽ അ​ജു​വി​ന്‍റെയും സു​നി​ത​യു​ടെ​യും മ​ക​ൾ അ​നീ​ഷ (18) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു വി​ഴി​ഞ്ഞം സി​ഐ പ്ര​കാ​ശ്, എ​സ്​ഐ ദി​നേ​ശ്, പോ​ലീ​സു​കാ​രാ​യ ര​ജി​ത, മി​നി, സു​നി​ത, ദി​നേ​ശ്, പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

അ​യ​ൽ​വാ​സി​യു​ടെ മാ​ന​സിക പീ​ഡന​മാ​ണ് മ​ക​ളു​ടെ മ​ര​ണ​ത്തി​ലേക്കു വ​ഴിതെ​ളി​ച്ച​തെ​ന്നു കാ​ണി​ച്ചു പി​താ​വ് വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിരുന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യതോ​ടെ രാ​ജം ഒ​ളി​വി​ൽ പോ​യി.

ബ​ന്ധു​വീ​ടു​ക​ളി​ൽ മാ​റി മാ​റി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ രാ​ജ​ത്തെ ഇ​ന്ന​ലെ ചെ​ങ്ക​ലി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​ ധ​നു​വ​ച്ച പു​രം ഐ​ടിഐ യി​ൽ പ​ഠി​ക്കാ​ൻ അ​ഡ്മി​ഷ​ൻ ക​ഴി​ഞ്ഞു ക്ലാ​സ് തു​ട​ങ്ങു​ന്ന​തും​ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​നീ​ഷ. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡു ചെയ്തു.