വെള്ളറട: കോണ്‍ഗ്രസ് തൃപ്പലവൂര്‍ വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പുരസ്കാരം 2025 നല്കി ആദരിച്ചു. തൃപ്പലവൂര്‍ വാര്‍ഡ് പ്രസിഡന്റ് അഖില്‍ തൃപ്പലവൂര്‍ അധ്യക്ഷത വഹിച്ചു.
കെപിസി സി ജനറല്‍ സെക്രട്ടറി ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ മുഖ്യ പ്രഭാഷണം നടത്തി , ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എസ്. ജോണ്‍ മുഖ്യസന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, ബ്ലോക്ക് വൈസ് പ്രസിഡന്റ് കുസുമകുമാരി, മണ്ണൂര്‍ ശ്രീകുമാര്‍, ഗോപകുമാര്‍, മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ശശീന്ദ്രന് നായര്‍ പാട്ടവിള,
മണ്ഡലം ഭാരവാഹികളായായ കോട്ടയ്ക്കല്‍ മധു, ക്രിസ്തുദാസ്, അരുവിക്കര മണികണ്ഠന്, ശ്രീരാഗം ശ്രീകുമാര്‍, അനന്തന് മാരായമുട്ടം , വിഷ്ണു തൃപ്പലവൂര്‍, സുരെരാജ്, സിബി, അനിഷ് , ബാബു ഹരിപ്രസാദ്, രാജേഷ് വിനോദ് കോട്ടയ്ക്കല്‍, ഇരുമ്പകക്കോണം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. എം. ബോസ് സിപിഎം ബന്ധം ഉപക്ഷേപിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.