വെ​ള്ളാ​യ​ണി കാ​യ​ലി​ൽ യു​വാ​വ് ചെ​ളി​യി​ൽ പു​ത​ഞ്ഞു
Thursday, July 24, 2025 6:44 AM IST
നേ​മം: വെ​ള്ളാ​യ​ണി കാ​യ​ലി​ന്‍റെ കാ​ക്കാ​മൂ​ല ഭാ​ഗ​ത്തു കാ​യ​ലി​ൽ ചെ​ളി​യി​ൽ പു​ത​ഞ്ഞ യു​വാ​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ക്കാ​മൂ​ല - കാ​ർ​ഷി​ക കോ​ളജ് ബ​ണ്ട് റോ​ഡി​ൽ പാ​ലം നി​ർ​മിക്കു​ന്ന​തി​നു സ​മീ​പം യുവാവ് ചെ​ളി​യി​ൽ പു​ത​ഞ്ഞു താ​ഴ്ന്നു നി​ല​വി​ളി​ച്ച​തു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​തുപ്ര​വ​ർ​ത്ത​ക​നാ​യ കാ​ക്കാ​മൂ​ല ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ നാ​ട്ടു​കാ​ർ ക​യ​ർ എ​റി​ഞ്ഞു ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്തി. ക​ര​യി​ലെ​ത്തി​യു​ട​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യുവാവിനെ ഉ​ട​ൻ ത​ന്നെ 108 ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വ​ല​തു കൈ ​ഒ​ടി​ഞ്ഞ് പ്ലാ​സ്റ്റ​ർ ഇ​ട്ടി​ട്ടു​ണ്ട്.

യു​വാ​വി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും വെ​ഞ്ഞാ​റ​മൂ​ടി​ലെ ഒ​രു മൊ​ബൈ​ൽ സ​ർ​വീ​സ് സെന്‍ററിന്‍റെ ര​സീ​ത് ല​ഭി​ച്ചി​ട്ടു​ണ്ട്.​ അ​ന​ന്തു എ​ന്നാ​ണ് പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​ക​ൾ​ക്കും ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

കാ​ക്കാ​മൂ​ല ബി​ജു​വി​നോ​ടൊ​പ്പം പാ​ലം പ​ണി​യു​ടെ ഓ​വ​ർ​സി​യ​ർ റാ​സി​ക്ക്, എ​ൻ ജിനീയ​ർ സ​നോ​ജ്, നാ​ട്ടു​കാ​രാ​യ ദീ​ലി​പ്, മു​രു​ക​ൻ, വി​നോ​ദ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​ .