തിരുവനന്തപുരം: കർക്കിടക വാവായ ഇന്നലെ ആയിരക്കണക്കിനാളുകൾ പിതൃതർപ്പണം നടത്തി. ക്ഷേത്രങ്ങളിൽ ഇന്നലെ പുലർച്ച മുതൽ ബലിയിടുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിലും പിതൃതർപ്പണത്തിനായി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിപ്പുറം തുടങ്ങി പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 3.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. പതിനായിരങ്ങൾ തിരുവല്ലത്തു തർപ്പണം നടത്തി. ഒരു സമയം 3500 പേർക്കു ബലിയിടാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വർക്കല പാപനാശം തീരത്ത് പതിനായിരങ്ങളാണ് ബലിയർപ്പിച്ചത്. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം ശിവഗിരി മഠം, കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, തൃക്കണ്ണാപുരം എൻഎസ്എസ് കരയോഗത്തിന്റെ കീഴിലുള്ള അയ്യപ്പതാവളം ക്ഷേത്രം, വെള്ളായണി ഊക്കോട് ചെറുബാലമന്ദം ശിവക്ഷേത്രം, വെള്ളായണി കായൽക്കരയിൽ തൃക്കുളങ്ങളര മഹാവിഷ്ണു ക്ഷേത്രം എന്നീവിടങ്ങളിലും ബലിതർപ്പണം നടന്നു.
മാറനല്ലൂർ: നെയ്യാർ അരുവിക്കരയിലെ പൂർണാ-പുഷ്ക്കലാ സമേത ധർമശാസ്താ ക്ഷേത്രത്തിലുൾപ്പെടെ നിരവധി ഇടങ്ങളിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. പുലർച്ചെ നാലു മണി മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രം ഓഡിറ്റോറിയത്തിലും നെയ്യാറിനു തീരത്ത് ഒരുക്കിയ പന്തലിലുമാണ് ചടങ്ങുകൾ നടന്നത്.
കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മറനല്ലൂർ, ആര്യങ്കോട് പോലീസ് സ്റ്റേനുകളിൽ നിന്നും ഉദ്യോഗസ്ഥർ ചടങ്ങുകൾ അവസാനിക്കും വരെ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ബലി തർപ്പണത്തിനുശേഷം സ്നാഘട്ടത്തിലേയ്ക്കു പോകുന്ന ഭക്തർക്ക് കയർകെട്ടിയുള്ള സുരക്ഷയാണ് നെയ്യാറിൽ ഒരുക്കിയിരുന്നത്. അഗ്നിശമനസേനയുടേയും, പോലീസിന്റേയും ഇടപെടൽ അരുവിക്കരയിൽ എത്തിയ ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ഏറെ ആശ്വസകരമായി.
കാട്ടാക്കട ചെമ്പനാകോട് ഹനുമാർ സ്വാമി ക്ഷേത്രത്തിൽ ബലി തർപ്പണം നടന്നു. കുരുതംകോട് ഭദ്രകാളി ക്ഷേത്രത്തിലും ആനന്ദേശ്വരം ശിവക്ഷേത്രക്കടവിലും, അണിയിലക്കടവ് പാലത്തിനു സമീപത്തുമായി രണ്ടിടങ്ങളിലാണ് ബലിതർപ്പണം നടന്നത്.
കോട്ടയ്ക്കകം തേക്കിൻകാല മഹാവിഷ്ണുക്ഷേത്രത്തിൽ ക്ഷേത്ര ഗ്രൗണ്ടിലും ആറാട്ടുകടവിലും ബലിതർപ്പണം നടന്നു. കൊക്കോട്ടേല കുത്തുകുഴി ശിവതമ്പുരാൻ ക്ഷേത്രം, വെളിയന്നൂർ മഹാവിഷ്ണുക്ഷേത്രം, കാട്ടാക്കട കൊല്ലോട് തമ്പുരാൻ ക്ഷേത്രം, വലിയകളം തമ്പുരാൻ ദുർഗാദേവീ ക്ഷേത്രം, ചേരപ്പള്ളി ശിവശക്തി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു. മലയിൻകീഴ്, ഒറ്റശേഖരമംഗലം, ആര്യനാട്, നെയ്യാർഡാം, കള്ളിക്കാട്, മൈലക്കര, കീഴാറൂർ, മലയം, മച്ചേൽ, പൂവച്ചൽ, വിളപ്പിൽ കുണ്ടമൺകടവ്, ചെറുതേരി, അരുവിപ്പാറ തുടങ്ങിടങ്ങളിലും തർപ്പണം നടത്തി.
പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവ പാര്‍വതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ കാഞ്ഞിരമൂട്ടു കടവില്‍ നടത്തി. ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ചടങ്ങുകൾക്കു നേതൃത്വം നൽകി. നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദകുമാരന്റെ ഏകോപനത്തിൽ ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പോലീസ്, എക്സൈസ് ആരോഗ്യവകുപ്പുകളുടെ സേവനം ബലിയിടാനെത്തിയവർക്ക് ആശ്വാസമായി. വിവിധ ഡിപ്പോകളില്‍നിന്നു കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ ബസ് സർവീസുകളും ഉണ്ടായിരുന്നു.
നെയ്യാറ്റിന്‍കര: താലൂക്കിലെ പല ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. അരുവിപ്പുറത്ത് പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിച്ചു. രാമേശ്വരം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് കവിയും സംസ്കൃത അധ്യാപകനുമായ ഉദയൻ കൊക്കോട് നേതൃത്വം നൽകി. തത്തിയൂർ അരുവിക്കര ശിവ ഭഗവതി ക്ഷേത്രത്തിൽ മണ്ഡപത്തിൻ കടവ് മണികണ്ഠൻ ബലികർമങ്ങൾക്ക് നേതൃത്വം നൽകി.
പാലയ്ക്കാപറമ്പ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പുതിച്ചല്‍ ശ്രീ അയണിയൂട്ടു തന്പുരാന് ക്ഷേത്രം, ഓലത്താന്നി തണ്ടളം നാഗരാജാ ക്ഷേത്രം, മാരായമുട്ടം അണമുഖം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു. സേവാഭാരതി മാരായമുട്ടം ഉപസമിതിയുടെ നേതൃത്വത്തിൽ മാരായമുട്ടം നീലകേശി ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങുകൾക്ക് പെരുവൻമൂല കേശവൻനായർ മുഖ്യകാർമികത്വം വഹിച്ചു.
കണ്ണംകുഴി കാശിലിംഗം ഗുരുസ്വാമി സമാധി ധർമ്മമഠത്തിൽ നടന്ന ചടങ്ങുകൾക്ക് വിഷ്ണു പോറ്റി, ശങ്കർ റാം എന്നിവർ നേതൃത്വം നൽകി.
നേമം: േഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. അതിരാവിലെ മുതല്‍ വിവിധ ക്ഷേത്രങ്ങളിൾ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. കൈമനം ചിറക്കര മഹാവിഷ്ണു ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കരമന കാഞ്ചിമാടന് ക്ഷേത്രം, കരമന ഗണപതി ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രത്തില്‍ ശിവക്ഷേത്രം,
കൈമനം അമൃതാനന്ദമയി മഠം, വെള്ളായണി ശിവോദയം ക്ഷേത്രം, ഇടഗ്രാമം ബാലഗണപതി ക്ഷേത്രം, നടുവത്ത് മഹാവിഷ്ണു ക്ഷേത്രം, മലയം ശിവക്ഷേത്രം, വെള്ളായണി തൃക്കുളങ്ങളര മഹാവിഷ്ണു ക്ഷേത്രം, വേവിള മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും തർപ്പണച്ചടങ്ങുകൾ നടന്നു.