പോ​ങ്ങു​മ്മൂ​ട് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ന​വീ​ക​ര​ണ ധ്യാ​നം
Saturday, July 26, 2025 6:57 AM IST
പോ​ങ്ങു​മ്മൂ​ട്: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഭ​ര​ണ​ങ്ങാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന പോ​ങ്ങു​മ്മൂ​ട് വി. ​അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ 27 ന് ​തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്ന തി​രു​ന്നാ​ളി​ന് മു​ന്നൊ​രു​ക്ക​മാ​യി ഫാ. ​ജി​സ​ൺ പോ​ൾ വെ​ങ്ങാ​ശേ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​നു തു​ട​ക്ക​മാ​യി.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി വി​കാ​രി ഫാ.തോ​മ​സ്കു​ട്ടി വാ​ഴ​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു.