ശ്രീവരാഹത്ത് സി​എ​ന്‍​ജി ലൈ​ന്‍ ചോ​ര്‍​ന്ന​തു നാ‌ട്ടുകാരെ പ​രി​ഭ്രാ​ന്തിയിലാഴ്ത്തി
Thursday, July 24, 2025 6:59 AM IST
പേ​രൂ​ര്‍​ക്ക​ട: ശ്രീ​വ​രാ​ഹം കേ​പ്പി​ള്‍ ലെ​യി​നി​ല്‍ സി​എ​ന്‍​ജി ലൈ​ന്‍ ചോ​ര്‍​ന്ന​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കേ​പ്പി​ള്‍ ലെ​യി​നി​ല്‍ പി​ങ്ക് ഗ്യാ​സ് ക​മ്പ​നി​യു​ടെ ഗ്യാ​സ് ലൈ​ന്‍ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

ഈ ​ഭാ​ഗ​ത്ത് വാ​ട്ട​ര്‍​അ​ഥോ​റി​റ്റി​യു​ടെ പ​ണി​ക്കി​ടെ​യാ​ണ് ഗ്യാ​സ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. പൈ​പ്പ് മു​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സി.​എ​ന്‍.​ജി ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍നി​ന്നു ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യെ​ങ്കി​ലും ക​മ്പ​നി അ​ധി​കൃ​ത​ര്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു.